മതിയായ വെളിച്ചമില്ല ; സംസ്ഥാനത്തെ റോഡുകളിൽ പൊലിയുന്നത് കാൽനട യാത്രക്കാരുടെ ജീവനുകൾ ,സർക്കാരിനെതിരെ പ്രതിക്ഷേധം ശക്തം .

കേരളത്തിലെ റോഡുകളിൽ മതിയായ പ്രകാശത്തിന്റെ ധൗർലഭ്യത മൂലം പൊലിയുന്നത് നിരവധി കാൽനട യാത്രക്കാരുടെ ജീവനുകൾ . നിരത്തുകളിൽ വഴിവിളക്കുകളുടെ അഭാവം രാത്രികാല റോഡപകടപകടങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാക്കിയത് . രാത്രികാല റോഡപകടത്തിൽ ജീവാപായം ഉണ്ടാവുന്നവരിൽ 80 ശതമാനവും കാൽനടക്കാരാണ് . അപകടങ്ങൾ നിരവധി ഉണ്ടാകുന്നുണ്ടെങ്കിൽ കൂടി സർക്കാർ ഇതിനെതിരെ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്നത് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ പ്രതിക്ഷേധത്തിനാണ് വഴിതെളിയിച്ചത് .

റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 20 ശതമാനത്തിലേറെ കാൽനട യാത്രക്കാരാണെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൾ പറയുന്നു. കാൽനടക്കാരിൽ മൂന്നിലൊന്ന് പേരും മരിച്ചത് രാത്രി ഉണ്ടായ അപകടങ്ങളിലാണെന്നും കഴിഞ്ഞ മൂന്ന് വർഷത്തെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ കൊവിഡും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ വർഷം അപകടങ്ങളുടെ നിരക്ക് താരതമ്യേന കുറഞ്ഞു.എന്നിരുന്നാൽ കൂടി
രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പിൻവലിച്ച സ്ഥിതിക്ക് ഇനിയും അപകടങ്ങൾ കൂടാനുള്ള സാധ്യത തള്ളിക്കളയാനാവാത്തതാണ് .

Related posts

Leave a Comment