കർഷക സമരവേദിയിലും ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ പെട്രോള്‍ -ഡീസല്‍ – പാചകവാതക വിലവര്‍ധനക്കെതിരെ കർഷകസമര വേദിയിലും പ്രതിഷേധം.
കര്‍ഷക സമര വേദിയില്‍ വ്യാഴാഴ്​ച രാവിലെ 10 മുതല്‍ 12 വരെ മോ​ട്ടോര്‍സൈക്കിളുകള്‍, കാറുകള്‍, ട്രാക്​ടറുകള്‍, മറ്റു വാഹനങ്ങള്‍ തുടങ്ങിയവ പാതയോരത്ത്​ നിര്‍ത്തിയിട്ടായിരുന്നു പ്രതിഷേധം. ഇന്ധനവില വര്‍ധനക്കെതിരായ സമരത്തിന്​ പിന്തുണയുമായി നിരവധിപേര്‍ കാലി സിലിണ്ടറുകള്‍ തലയിലേന്തി റോഡിലെത്തി. ഡല്‍ഹിയി​ല്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന്​ നൂറുരൂപ കടന്നിരുന്നു. ഡീസല്‍ വിലയും രാജസ്​ഥാന്‍, മധ്യപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളില്‍ നൂറുകടന്നിരുന്നു.

Related posts

Leave a Comment