Connect with us
,KIJU

Kerala

ജനാധിപത്യത്തെ സംരക്ഷിക്കുന്ന ചരിത്ര വിധി: ചെന്നിത്തല

Avatar

Published

on

തിരുവനന്തപുരം: പരമോന്നത
നീതിപീഠം രാഹുൽഗാന്ധിക്ക് നീതി നൽകിയെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൂറത്തിലെ മജിസ്ട്രേറ്റ് കോടതി രാഹുലിനെ തെറ്റുകാരൻ ആണെന്ന് വിധിച്ചപ്പോഴും ഇന്ത്യയുടെ നീതിപീഠങ്ങളെ ബഹുമാനിച്ചുകൊണ്ട് കോടതിവിധി മുഴുവൻ അംഗീകരിച്ച് നിയമത്തെ അനുസരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി. ഒടുവിൽ പരമോന്നത നീതിപീഠത്തിന്റെ അടുത്ത് വരെ നീതി തേടിയ എത്തിയ രാഹുൽ ഗാന്ധിയെ അനുമോദിക്കുന്നു. രാഹുൽ ഗാന്ധി ഇന്ത്യയുടെ ജുഡീഷ്യറിയെയും ജനാധിപത്യത്തോടുമുള്ള അഗാധമായ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോയത്. തൻ്റെ എംപി സ്ഥാനം നഷ്ടപ്പെട്ടിട്ടും ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടർന്നു. ഒരിക്കൽ പോലും മാപ്പ് പറയില്ലെന്ന് ഉറച്ച നിലപാടെടുത്ത രാഹുൽ കരുത്തുറ്റ നേതാവാണെന്നും തെളിയിച്ചു.
ഉറക്കെ പറഞ്ഞുകൊണ്ട്

വയനാടിന് കഴിഞ്ഞ നാലഞ്ചുമാസമായി എംപി ഇല്ലായിരുന്നു. വയനാട്ടിലെ ജനങ്ങൾക്ക് കിട്ടിയ ഒരു ആശ്വാസ നടപടി കൂടിയാണിത്
അവർക്ക് തങ്ങളുടെ എംപിയെ തിരികെ കിട്ടിയിരിക്കുന്നു. തന്നെ അയോഗ്യനാക്കിയത് സ്റ്റേ ചെയ്യുന്ന സന്ദർഭത്തിലും അദ്ദേഹം
വയനാട്ടിലെ തൻ്റെ വോട്ടർമാരെ ജനങ്ങളെ നേരിട്ട് കണ്ടതാണ്.

Advertisement
inner ad

ആര് വിചാരിച്ചാലും സത്യത്തെ ഒരിക്കലും മറച്ചുവെക്കാൻ ആവില്ല. സ്വർണ്ണ പാത്രം കൊണ്ട് മൂടിയാലും സത്യം നിലനിൽക്കുമെന്ന് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് സുപ്രീംകോടതിയുടെ ഈ വിധി. രാഹുൽ ഗാന്ധി മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ജനങ്ങളും
ആശ്വാസത്തിലാണ്. പ്രത്യേകിച്ച് വയനാട്ടിലെ ജനങ്ങൾ. ഈ വിധി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും
വർഗീയ ഫാസിസ്റ്റുകൾക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുകയും ചെയ്യും എന്നുള്ള കാര്യത്തിൽ
സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഈ സന്ദർഭത്തിൽ ഇതിനുവേണ്ടി പോരാട്ടം ന

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

Published

on

കൊച്ചി: സീരിയൽ- ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്.
കാക്ക എന്ന ടെലിഫിലിമിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാകുന്നത്. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.

Continue Reading

Kerala

ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം: സി.എം. സ്റ്റീഫൻ ഛായ ചിത്ര പ്രയാണ യാത്രക്ക് സ്വീകരണം നൽകി

Published

on

ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനഗരിയിൽ സ്ഥാപിക്കാനായി സ്ഥാപകനേതാവ്
സി.എം. സ്റ്റീഫന്റെ ഛായ ചി ത്രവും വഹിച്ച് കൊണ്ട് മാവേലിക്കര പുതിയ കാവ് പള്ളിയിലെ കബറിടത്തിൽ നിന്ന്മഹിള വിഭാഗം ജില്ലാ പ്രസിഡന്റ് ജയശ്രീ രമണൻ നേതൃത്വം നൽകിയ പ്രയാണ യാത്രക്ക് ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. വയ്യാങ്കര, ആനയടി, ചക്കുവള്ളി, ഭരണിക്കാവ്, കടപുഴ , ടോൾ ജംഗ്ഷൻ, കിഴക്കേ കല്ലട മൂന്ന് മുക്ക് എന്നിവിടങ്ങളിലാണു സ്വീകരണം നൽകിയത്.
സ്വീകരണ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാനനിർവ്വാഹ സമിതി അംഗം വി.വേണുഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, കല്ലട രമേശ്, കാഞ്ഞിരവിള അജയകുമാർ , ബി. ത്രിദീപ് കുമാർ ,രമാഗോപാലകൃഷ്ണൻ , ഒ.ബി.രാജേഷ്, മീര . ആർ.പിള്ള, സുരേഷ് ചന്ദ്രൻ , ചന്ദ്രൻ കല്ലട,കുന്നത്തുർ ഗോവിന്ദപിള്ള , ടി.ആർ.ഗോപകുമാർ ,ശാന്തകുമാരി, അർത്തിയിൽ അൻസാരി, ആർ.ഡി.പ്രകാശ്, എൻ.സോമൻ പിള്ള , കടപുഴ മാധവൻ പിള്ള, ഗോപൻപെരുവേലിക്കര,
,വിനോദ് വില്ലേത്ത് , ഷിബു മൺറോ തുരുത്ത്, ബിജുരാജൻ , ലത്തീഫ് പെരുംകുളം, ബിനു മംഗലത്ത്, ഉമാദേവി, ഗിരീഷ് കുമാർ , എൻ.ശിവാനന്ദൻ , ദുലാരി തുടങ്ങിയവർ പ്രസംഗിച്ചു.
മഹിള വിഭാഗം ജില്ലാ ഭാരവാഹികളായനൂർ ജഹാൻ ഇബ്രാഹിം, ഷീജഭാസ്ക്കർ, എം. സാവിത്രി, ബിജി സോമരാജൻ, അസൂറ ബീവി , വസന്താ ഷാജി, ഷീബ തമ്പി , ഗ്രേസി, ഷീല പനയം തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading

Kerala

കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം

Published

on

കൊച്ചി: കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. പത്തൊൻപതാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവർത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളി കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.

വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ല.

Advertisement
inner ad

വ്യക്തിപരമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവർത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് സതീശൻ അനുസ്മരിച്ചു.

Advertisement
inner ad
Continue Reading

Featured