Connect with us
48 birthday
top banner (1)

Ernakulam

ടിപി വധക്കേസ് പ്ര­​തി­​ക​ള്‍­​ക്ക് വ­​ധ​ശി­​ക്ഷ നല്‍­കാ­​തെ നീ­​തി ന­​ട­​പ്പാ­​കി­​ല്ലെ­​ന്ന് പ്രോ­​സി­​ക്യൂ­​ഷ​ന്‍, ശിക്ഷാവിധി മൂന്നരയ്ക്ക്

Avatar

Published

on

കൊ­​ച്ചി: ടി.​പി.​ച­​ന്ദ്ര­​ശേ­​ഖ­​ര​ന്‍ വ­​ധ­​ക്കേ­​സി​ലെ പ്ര­​തി­​ക​ള്‍­​ക്ക് വ­​ധ​ശി­​ക്ഷ ന​ല്‍­​കാ­​തെ നീ­​തി ന­​ട­​പ്പാ­​കി­​ല്ലെ­​ന്ന് പ്രോ­​സി­​ക്യൂ­​ഷ​ന്‍. പ്ര­​തി­​ക​ള്‍­​ക്ക് ജീ­വ­പ­ര്യ­​ന്തം ശി­​ക്ഷ അ­​പ­​ര്യാ­​പ്­​ത­​മാ­​ണെ​ന്നും വ­ധ­​ശി­​ക്ഷ ത­​ന്നെ ന​ല്‍­​ക­​ണ­​മെ­​ന്നും പ്രോ­​സി­​ക്യൂ­​ഷ​ന്‍ ഹൈ­​ക്കോ­​ട­​തി­​യി​ല്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു. കേസിൽ ഹൈക്കോടതി മൂന്നരയ്ക്ക് ശിക്ഷാവിധി പറയും.

ടി.​പി​ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ത്തി​ല്‍ പ്ര­​തി­​ക​ള്‍­​ക്ക് പ­​ര­​മാ​വ­​ധി ശി­​ക്ഷ ന​ല്‍­​ക­​ണ­​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും ടി.​പി­​യു­​ടെ ഭാ­​ര്യ­​കൂ­​ടി​യാ​യ കെ.​കെ.​ര​മ​യു​ടേ​യും ഹ​ര്‍​ജി​ക​ളി​ലാ​ണ് ഹൈ​ക്കോ​ട­​തി പ­​രി­​ഗ­​ണി­​ച്ച​ത്. പ്ര​തി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യം എ​ന്തി​നെ­​ന്ന് വാ­​ദ­​ത്തി­​നി­​ടെ കോ​ട­​തി ചോ­​ദി​ച്ചു.

Advertisement
inner ad

എ­​ന്നാ​ല്‍ ടി.​പി­​യു­​ടേ­​ത് പെ​ട്ടെ​ന്നു​ണ്ടാ​യ വി​കാ​ര​ത്തി​ന് പു​റ​ത്തു​ണ്ടാ​യ കൊ​ല​പാ​ത​ക​മ​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ഗൂ​ഢാ​ലോ​ച​ന​യും വൈ​രാ​ഗ്യ​വും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ­​ക്കി. നി­​ര​വ­​ധി ആ­​ളു­​ക​ള്‍ ചേ​ര്‍­​ന്ന് ആ­​സൂ­​ത്ര­​ണം ചെ­​യ്­​ത് ന­​ട­​പ്പാ​ക്കി​യ കൊ­​ല­​പാ­​ത­​ക­​മാ­​ണി­​ത്. എ​ന്തി​നു വേ​ണ്ടി ടി​പി­​യെ കൊ­​ല­​പ്പെ­​ടു​ത്തി എ​ന്ന​ത് പ്ര​ധാ​ന ചോ​ദ്യ​മാ​ണ്. ചെ​റു​താ​ണെ​ങ്കി​ലും ടി​പി​യു​ടെ പാ​ര്‍​ട്ടി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര­​ണ­​മാ­​യെ​ന്നും പ്രോ­​സി­​ക്യൂ­​ഷ​ന്‍ കോ­​ട­​തി­​യി​ല്‍ പ­​റ​ഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

രാജ്ഭവൻ മാർച്ചിനു മുന്നോടിയായി പോത്താനിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

Published

on

പോത്താനിക്കാട്: വ്യാപാരികൾക്ക് കെട്ടിട വാടകയിൽ 18% നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഏഴാം തിയതി നടക്കുന്ന രാജ്ഭവൻ മാർച്ചിനു മുന്നോടിയായി പോത്താനിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ വിളംബര ജാഥ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാബു വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വൈ ബേബി, ട്രഷറർ മനോജ്‌ കല്ലിടുമ്പിൽ, അനിൽ അബ്രഹാം, ആനി സണ്ണി, ലീന ബിജു, ബേബി പോൾ, സണ്ണി മാത്യു, ബിന്ദു ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

Ernakulam

‘പുറത്താക്കിയ നടപടി ഗൂഢാലോചനയുടെ ഭാഗം; നാലുപേരിൽ നിന്ന് ഉണ്ടായത് വളരെ മോശം അനുഭവം’ കേസുമായി മുന്നോട്ടുപോകാന്‍ സാന്ദ്ര തോമസ്

Published

on

കൊച്ചി: നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ സംഘടനയിൽ നിന്നും പുറത്താക്കിയത് എന്ന് സാന്ദ്ര തോമസ് പറഞ്ഞു. സംഘടനയിലെ അംഗങ്ങൾക്കെതിരെ താൻ നൽകിയ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും എത്ര മൂടി വച്ചാലും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും ഇവ‌ർ കൂട്ടിച്ചേർത്തു.

‘‘തീർച്ചയായും ഗൂഢാലോചനയുടെ ഫലമായാണ് എന്നെ പുറത്താക്കിയ ഈ നടപടി വന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് എന്നെ പുറത്താക്കുക എന്ന തീരുമാനം എടുത്തത് തന്നെ. ആരൊക്കെ ചേർന്ന് പുറത്താക്കി എന്ന് ചോദിച്ചാൽ അത് ഭാരവാഹികൾ ഒക്കെ തന്നെയാണെന്നു പറയേണ്ടി വരും. ഞാൻ ആർക്കെതിരെ ആണോ കേസ് കൊടുത്തത് അവരും പിന്നെ സിനിമയിലെ പവർ ഗ്രൂപ്പും ചേർന്നാകും എന്നെ പുറത്താക്കിയത്. ഇവർ എത്ര മൂടി വച്ചാലും സത്യം പുറത്തുവരും. ഒരു ജോലി സ്ഥലത്തെ ജോലിക്കാർക്ക് ലൈംഗികാതിക്രമം നേരിട്ടാൽ അത് പോയി പറയാൻ ഒരിടമുണ്ട്. പക്ഷേ ഞാൻ ഒരു തൊഴിലുടമയാണ്. എന്നെപ്പോലെ ഒരാൾക്ക് അത് പോയി പറയാൻ ഒരു ഇടമില്ല. അതുകൊണ്ട് ഇതുപോലൊരു പ്രശ്നം ഇനി ഇവിടെ ഉണ്ടാകരുത് എന്ന് കരുതിയിട്ടാണ്, മറ്റുള്ള സ്ത്രീകളുടെ കൂടെ നിന്ന് പോരാടാൻ ഞാൻ തീരുമാനിച്ചത്.

Advertisement
inner ad

സ്ത്രീകൾ സിനിമ ഇൻഡസ്ട്രിയൽ സേഫ് ആയിരിക്കണം അതുകൊണ്ടാണ് ഞാൻ അവർക്കൊപ്പംനിന്നത്. എന്നെപ്പോലെയുള്ള മറ്റു നിർമാതാക്കളായ സ്ത്രീകൾക്കും ഒക്കെ മോശമനുഭവം ഉണ്ടായിട്ടുണ്ട്. അത് അവരൊക്കെ തുറന്നു പറഞ്ഞിട്ടുമുണ്ട്. പലരും കേസുമായി മുന്നോട്ടുപോകാൻ പേടിയുള്ളതുകൊണ്ടാണ് മുന്നോട്ടു വരാത്തത്. ഞങ്ങളെ പോലെയുള്ളവർക്ക് ഇങ്ങനെ മുന്നോട്ടു വരാൻ കഴിഞ്ഞില്ലെങ്കിൽ സാധാരണ ഒരു അഭിനേതാവിന്റെയോ ടെക്നിഷ്യന്റെയോ അവസ്ഥ എന്തായിരിക്കും. അവരൊക്കെ മുന്നോട്ടു വന്നുകഴിഞ്ഞാൽ അവരൊക്കെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ എന്തായിരിക്കും. ഒരു പവർ പൊസിഷനിൽ ഇരിക്കുന്ന നിർമാതാവായ എനിക്ക് ഇത്രയും ബുദ്ധിമുട്ടുകൾ നേരിടുന്നതെങ്കിൽ ആർട്ടിസ്റ്റുകൾ ഒറ്റയ്ക്കാണ് ഇതെല്ലാം നേരിടേണ്ടി വരിക. അതൊക്കെ വളരെ പ്രയാസമുള്ള കാര്യമാണ്.

എന്നെ ഇൻഡസ്ട്രിയിൽ നിന്നും പുറത്തു നിന്നുമൊക്കെ പലരും വിളിച്ചിരുന്നു. കേസിൽ നിന്ന് പിന്മാറണം എന്ന രീതിയിലുള്ള സമ്മർദ്ദങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ഇനി ഒരിക്കലും സിനിമ ചെയ്യാൻ പറ്റില്ല എന്ന രീതിയിലുള്ള ഭീഷണികൾ ഉണ്ടായിട്. പക്ഷേ ഞാൻ കേസുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. എന്റെ കേസ് എന്നു പറയുന്നത് എന്റെ ബോധ്യമാണ്. എനിക്ക് ഉണ്ടായ അനുഭവമാണ്, അത് സത്യമാണ്. അതുകൊണ്ടുതന്നെ ഞാൻ അതുമായി മുന്നോട്ടുപോകും.

Advertisement
inner ad

എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തി ഉണ്ടായിട്ടുണ്ട്. അതുതന്നെയാണ് എസ്ഐടിയിൽ ഇരിക്കുന്ന കേസ്. ബി. രാഗേഷ്, ഔസേപ്പച്ചൻ, അനിൽ തോമസ്, ആന്റോ ജോസഫ് ഇവർക്കെതിരെയാണ് ഞാൻ കേസ് കൊടുത്തിരിക്കുന്നത്. ഈ നാലുപേരിൽ നിന്നാണ് എനിക്ക് വളരെ മോശം അനുഭവം ഉണ്ടായത്. അത് എനിക്ക് ഇങ്ങനെ ഒരു പബ്ലിക് മീഡിയയിൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആണ് പറയാത്തത്. കേസ് എസ്ഐടിയിൽ ഇരിക്കുന്നതുകൊണ്ട് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയില്ല. ഒരു സ്ത്രീയെന്ന നിലയിൽ വളരെ മോശം അനുഭവമാണ് ഉണ്ടായത്. എനിക്ക് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയ അനുഭവമായിരുന്നു നിർമാതാക്കളുടെ അസോസിയേഷനിൽ നിന്നും ഉണ്ടായത്.

ആ കൂട്ടത്തിൽ നിന്ന് ഒരാൾ തന്നെ ഈ വിഷയത്തിൽ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇത് ഞാൻ അറിഞ്ഞു കഴിഞ്ഞിട്ട് എങ്ങനെയാണ് ഇങ്ങനെ ഒരു അസോസിയേഷന്റെ ഭാഗമായിട്ട് നിൽക്കുക. അതിന്റെ പിറ്റേദിവസം തന്നെ ഞാൻ ഇവരെ വിളിച്ച് എന്റെ ബുദ്ധിമുട്ട് അറിയിച്ചു. ഞാൻ ലിസ്റ്റിനോട് പറഞ്ഞു, അനിൽ തോമസിനോട് പറഞ്ഞു, എല്ലാവരോടും പറഞ്ഞു നിങ്ങൾ ചെയ്തത് ശരിയായില്ല എന്ന്. അനിൽ തോമസ്, ലിസ്റ്റിൻ എന്നിവർ എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു, എന്നിട്ട് പോലും അവരുടെ ഭാഗത്തുനിന്ന് ഒരു മോശം അനുഭവമുണ്ടായപ്പോൾ ഞാൻ തകർന്നുപോയി.

Advertisement
inner ad

മാനസികമായി എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കി, ഞാൻ ഒരു പാനിക്ക് അറ്റാക്കിലേക്ക് വരെ പോയി. അതിൽ നിന്ന് റിക്കവർ ചെയ്തു വരാൻ ഇത്രയും സമയം എടുത്തു. എന്നെപ്പോലെ ധൈര്യമുള്ള ഒരു സ്ത്രീക്ക് ഇതിൽ നിന്ന് പുറത്ത് കടക്കാൻ ഇത്രയും ദിവസം ഉണ്ടായെങ്കിൽ ഒരു സാധാരണ സ്ത്രീയുടെ കാര്യം ഒന്നാലോചിച്ചു നോക്കൂ. അന്നത്തെ ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും വിഷമമാണ് തോന്നുന്നത്. എനിക്ക് ഇപ്പോഴും അതിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യാവസ്ഥ. കേസുമായി മുന്നോട്ട് വരുന്ന പല സ്ത്രീകളും ഇതേ അവസ്ഥയിലൂടെ തന്നെ കടന്നു പോകും എന്നുറപ്പാണ്.’’–സാന്ദ്രയുടെ വാക്കുകൾ.

Advertisement
inner ad
Continue Reading

Ernakulam

ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍: റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

Published

on


കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65വയസു കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടായി കോടതിക്ക് സമര്‍പ്പിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ, ഉദ്ഘാടന, സ്വകാര്യ ചടങ്ങുകള്‍ തുടങ്ങിയവക്ക് ആനകളെ ഉപയോഗിക്കരതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement
inner ad

രണ്ട് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ അവയ്ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ നൂറ് കിലോമീറ്ററില്‍ അധികം പോകാന്‍ പാടില്ല. നടത്തിക്കൊണ്ടുപോകുകയാണെങ്കില്‍ 30 കിലോമീറ്റര്‍ ദൂരമേ നടത്തിക്കാവൂ. എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ നിര്‍ത്തുമ്പോള്‍ അവ തമ്മില്‍ മൂന്നുമീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്തുനിന്ന് പത്തുമീറ്റര്‍ അകലെ നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലപ്പൊക്ക മത്സരം വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ അതിന് ഉപ്രത്യേക അനുമതി വാങ്ങണം. 24 മണിക്കൂര്‍ മുന്‍പെങ്കിലും ഉത്സവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയ ശേഷമേ ആനകളെ എഴുന്നള്ളിക്കാവൂ. ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

Advertisement
inner ad
Continue Reading

Featured