Connect with us
48 birthday
top banner (1)

Kerala

ജില്ലാ ഓഫീസർമാരില്ല, സഹകരണ വകുപ്പ് താളം തെറ്റി: ഓഡ്റ്റേഴ്സ് അസോസിയേഷൻ

Avatar

Published

on

കൊല്ലം: സഹകരണ വകുപ്പ് നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും വകുപ്പ് സ്വീകരിക്കുന്നത് അനങ്ങാപ്പാറ നയമാണെന്ന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
സഹകരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ നൂറോളം ഒഴിവുകൾ വന്നിട്ട് നാലു മാസം കഴിഞ്ഞിട്ടും പ്രമോഷനുകൾ നടക്കാത്തത് മൂലം വകുപ്പിന്റെ പ്രവർത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയാണ് നിലവിലുളളത്. ഓഡിറ്റ് സർട്ടിഫിക്കറ്റ് അം​ഗീകരിക്കേണ്ട സമയത്ത് പകുതിയോളം ജില്ലകളിൽ ജില്ലാ ഓഫീസർമാർ ഇല്ലാത്തത് വകുപ്പിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി.
എല്ലാ സർക്കാർ വകുപ്പുകളിലും പൊതു സ്ഥലം മാറ്റമാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ Go (P)3/2017 കേരളത്തിലെ മറ്റെല്ലാ വകുപ്പുകളിലും നടപ്പിലാക്കിയപ്പോൾ ആറ് വർഷത്തിന് ശേഷവും സഹകരണ വകുപ്പിൽ നടപ്പിലാക്കാത്തത് സഹകരണ മേഖലയിലെ ജനാതിപത്യം അട്ടിമറിക്കുന്ന രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനും അഴിമതിക്ക് കുട പിടിക്കാനുമാണ്. ഇത് സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിന്റെ വിധി നടപ്പിലാക്കാത്തത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
സഹകരണ സംഘങ്ങളിൽ ആഡിറ്റിന് കരുതൽ വക്കുന്നത് സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയ സർക്കുലറിനെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനില്ക്കുകയാണ്. സെപ്റ്റംബർ 30 ന് മുമ്പ് ആദായ നികുതി ഫയൽ ചെയ്യേണ്ട സംഘങ്ങൾ ആഡിറ്റ് പൂർത്തീകരിക്കാതെ അനിശ്ചിതാവസ്ഥയിൽ നിൽക്കുകയാണ്. വകുപ്പ് തലത്തിലെ ആശയക്കുഴപ്പം ഒഴിവാക്കി എത്രയും വേഗം ആഡിറ്റ് പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ സഹകരണ സ്ഥാപനങ്ങൾക്ക് കിട്ടേണ്ട 80(P) പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ വരുമെന്നും കടുത്ത ഫൈൻ അടക്കേണ്ടിവരുമെന്നും യോഗം ആശങ്കപ്പെട്ടു.

വകുപ്പിൽ ജൂനിയർആഡിറ്റർ/ഇൻസ്പെക്ടർ തസ്ഥിക യിലേക്ക് വിവിധ ജില്ലകളിലായി നൂറ് കണക്കിന് തസ്തികകൾ ഒഴിഞ്ഞ് കിടന്നിട്ടും നിയമനം നൽകാത്തത് PSC ജോലി കാത്ത് നിൽക്കുന്ന ഉദ്യോഗാർത്ഥികളോട് ഉള്ള കടുത്ത അവഗണനയാണ്. അഡ്വൈസ് മെമ്മോ ലഭിച്ച് നൂറ് ദിവസം കഴിഞ്ഞിട്ടും നിയമന ഉത്തരവ് നൽകാത്ത സ്ഥിതി ആണ് വകുപ്പിൽ ഉള്ളത്. ഇത് ഉദ്യോഗാർത്ഥികളോടുള്ള കടുത്ത വിവേചനമാണ്.

Advertisement
inner ad

സഹകരണ വകുപ്പിൽ ജീവനക്കാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുന്നതിന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാനപ്രസിഡന്റ് പി.കെ .ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ.വി.ജയേഷ്, ട്രഷറർ സി.പി, പ്രിയേഷ്, സംസ്ഥാന ഭാരവാഹികളായ ഷാജി ,ലത .കെ, സിബു. എസ്പി കുറുപ്പ്, നംഷീദ് എം, യു.എം.ഷാജി എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

മരിച്ചത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ

Published

on

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ച നാലുപേരും. കാറും കെഎസ്ആർടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Kannur

കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്

Published

on

കണ്ണൂർ: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 34 പേർക്ക് പരിക്ക്. കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പേരാവൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്തിരുന്നു. ഡ്രൈവറുടെ കാഴ്‌ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading

Kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ജീവനക്കാരെ പുകമറയില്‍ നിര്‍ത്തി അവഹേളിക്കരുത്; അനര്‍ഹരുടെ പേര് വിവരം പുറത്ത് വിടണം; ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ സർക്കാർ ജീവനക്കാരുമുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ അനര്‍ഹരായവരുടെ ലിസ്റ്റ് പുറത്തു വിടാന്‍ തയ്യാറാകണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ആരേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍വ്വീസ് സംഘടനകള്‍ക്കും പൊതു സമൂഹത്തിനും ഇല്ല. പെന്‍ഷന്‍ തുക തട്ടിയെടുത്തവരുടെ കൈയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നത് മാത്രമല്ല ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരം കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേര് വിവരങ്ങള്‍ രഹസ്യമായി വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഇഷ്ടക്കാരെ സംരക്ഷിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് പരിഹരിക്കണം.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ മൊത്തം ആരോപണത്തിന്‍റെ കരിനിഴലിലാണ്. ചെയ്യാത്ത കുറ്റത്തിന് മറുപടി പറയേണ്ടി വരുന്ന ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. സ്പാര്‍ക്കുവഴി ശമ്പളം വാങ്ങുന്നവരില്‍ താത്ക്കലികമായി നിയമനം നേടിയവര്‍ വരെയുണ്ട്. പി.എസ്.സിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയല്ലാതെ സര്‍വ്വീസില്‍ കയറിയ രണ്ട് ലക്ഷത്തോളം പേരില്‍ ആരെങ്കിലുമാണോ ഇത്തരത്തില്‍ പണം കൈപ്പറ്റിയതെന്ന് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണം ഉന്നയിക്കുന്നതല്ലാതെ കളങ്കിതരുടെ പേര് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.  68 ലക്ഷത്തോളം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 1458 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ് എന്നാണ് പറയുന്നത്.  ഇതിന്‍റെ സത്യാവസ്ഥ പുറത്തു വിട്ടേ മതിയാകൂ. കേരളത്തിലെ മൊത്തം ജീവനക്കാരേയും ആരോപണ നിഴലില്‍ നിര്‍ത്തി സര്‍ക്കാരിന് ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന്  കൈകഴുകാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി പല തട്ടുകളില്‍ പരിശോധന നടത്തിയാണ് പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.  ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാതെ ഇത് സാധ്യമല്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന്‍റെ മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്.
തദ്ദേശ  സ്ഥാപനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇടപെടലുകളും അന്വേഷിക്കണം.  അനര്‍ഹരെ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍, ആ തദ്ദേശ സ്ഥാപനത്തിന്‍റെ പ്രതിനിധികള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. 
ക്ഷേമ പെന്‍ഷനിലെ എല്ലാ ദുരൂഹതകളും പുറത്ത് കൊണ്ടു വരാന്‍ അനര്‍ഹരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Continue Reading

Featured