Connect with us
,KIJU

Kerala

മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ഇ.പി ജയരാജൻ

Avatar

Published

on

കോഴിക്കോട്: മദ്യപിക്കാൻ കള്ളു ഷാപ്പിലേക്കു വരുന്നത് ഒളി സങ്കേതത്തിൽ പോകുന്നതുപോലാവരുതെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജൻ. ആധുനികകലഘട്ടത്തിനനുസരിത്ത് കള്ളുഷാപ്പുകൾ നവീകരിച്ച് കൂുതൽ പേരേ അവിടേക്ക് ആകർഷിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കള്ള് ലഹരി വിരുദ്ധ പാനീയമായി കരുതണം. കള്ള് ചെത്തുന്നതും കുടിക്കുന്നതും അപമാനകരമല്ല. ചെത്ത് തൊഴിലിലേക്കു പുതുതായി ചെറുപ്പക്കാരാരും കടന്നു വരുന്നില്ല. തെങ്ങു കയറ്റം മൂലം കൈയിലും കാലിലുമുണ്ടാകുന്ന തഴമ്പ് പൺകുട്ടികൾക്ക് ഇഷ്ടമല്ലാത്തതു കൊണ്ടാവാം ഇതെന്ന കണ്ടുപിടിത്തവും ജയരാജൻ നടത്തി. ഈ അവസ്ഥ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യവ്യാപാരത്തിനെതിരേ ആർക്കും അഭിപ്രായം പറയാം. പക്ഷേ, ഈ വ്യവാസായം സംരക്ഷിച്ചേ മതിയാകൂ. നിയമം കൊണ്ട് മദ്യം നിരോധിക്കാനാവില്ല. ബോധവൽക്കരണം കൊണ്ടു മാത്രമേ അതിനു കഴിയൂ. ആ വഴിക്കുള്ള നീക്കങ്ങൾ നടക്കുന്നുണ്ടന്നും ജരജൻ പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കാനം രാജേന്ദ്രൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നാണ് മരണം

Continue Reading

Kerala

കശ്മീരിലെ അപകടത്തിൽ മരിച്ച യുവാക്കൾക്ക് യാത്രാമൊഴിയേകി ജന്മനാട്

Published

on

പാലക്കാട്: കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളായ നാല് യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. മൃതദേഹം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുലക്കുന്നകാഴ്ച്ചയ്ക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്.
മൃതദേഹത്തിന് മുകളില്‍ ഒരു കൂടു ചോക്ലേറ്റും റോസ പൂവും വെച്ച് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ നീതു രാഹുലിനെ യാത്രയാക്കിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരിച്ച അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. ഭാര്യ സൗമ്യ മൃതദേഹം കണ്ടപ്പോള്‍ വാവിട്ട് കരഞ്ഞത് നാടിന്റെ രോദനമായി മാറി. മരിച്ച സുധീഷ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത് ഭാര്യ മാലിനിയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പുന്ന കാഴ്ചക്കും സാക്ഷ്യം വഹിച്ചു.
വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നുമണിക്കാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന ആറുപേരും വിമാന മാര്‍ഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് ആംബുലന്‍സ് മാര്‍ഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു.
ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച് മറ്റുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ഇതിനിടെ കശ്മീരില്‍ വാഹനപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനാണ് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ അനില്‍, വിഘ്‌നേഷ്, രാഹുല്‍, സുധീഷ് എന്നിവര്‍ കശ്മീരിലെ സോജില പാസ്സില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സോജില ചുരത്തില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഇവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാര്‍ഗില്‍ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനം റോഡില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറ്റൂര്‍ സ്വദേശികള്‍ക്ക് പുറമെ ശ്രീനഗര്‍ സ്വദേശിയായ ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.

Continue Reading

Idukki

മാസപ്പടി: മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; മാത്യു കുഴൽനാടൻ

Published

on

ഇടുക്കി: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതി നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല.

പി വി ഞാനല്ല എന്ന പഴയ പ്രസ്‌താവനയിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനിൽക്കുന്നില്ലെങ്കിൽ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യുഡിഎഫ് നേതാക്കൾ ഒളിച്ചോടില്ല. കോടതിയിൽ മറുപടി നൽകും. ഇൻട്രിം സെറ്റിൽമെന്റ് ബോർഡിലെ ചുരുക്ക വാക്കുകൾ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured