പ്രൊജക്റ്റ് ഖത്തറിൽ കെബിഫ് പവിലിയൻ

— 

ദോഹ : ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ പതിനേഴാമത് പ്രൊജക്റ്റ് ഖത്തറിലെ കേരളാ ബിസ്സിനെസ്സ്   ഫോറം ഒരുക്കിയ  പവലിയൻ ഇന്ത്യൻ അംബാസഡർ Dr ദീപക് മിത്തൽ ഉദ്‌ഘാടനം ചെയ്തു .കെബിഫ് പവലിയൻ.  പ്രൊജക്റ്റ് ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമാണ്  .
ഗൾഫ് മേഖലയിലെ നിർമാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഏറ്റവും വലിയ പ്രദർശന  മേളയായ പ്രൊജക്റ്റ് ഖത്തർ ഒക്ടോബര് 7 വരെ നീണ്ടു നിൽക്കുന്നതാണ് .  ഒരു ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രൊജക്റ്റ് ഖത്തറിൽ പവലിയൻ സംഘടിപ്പിക്കുന്നത് ഇതാദ്യമാണെന്നു  കെ ബി എഫ് ഭാരവാഹികൾ പറയുന്നു . പ്രമുഖ ബുസിനെസ്സുകാരുടെയും വാണിജ്യ പ്രമുഖരുടെയും സാനിധ്യം കൊണ്ടും  ശ്രദ്ധേയമായിരുന്നു കെ ബി എഫ്  പവലിയൻ, .
കൗൺസിലർ (കോമേഴ്‌സ് & പൊളിറ്റിക്സ്), ഇന്ത്യൻ എംബസി – ഖത്തർ ,  ആഞ്ജലീന പ്രേമലത, കെ ബി എഫ്  പ്രസിഡന്റ്  ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി  നിഹാദ് അലി , ട്രഷറർ  ഗിരീഷ് പിള്ള, വൈസ് പ്രസിഡന്റ്  രാമകൃഷ്ണൻ , ജോയിന്റ് സെക്രട്ടറി  നിഷാം ഇസ്മായിൽ, കെ ബി എഫ്  അഡ്വൈസറി ബോർഡ് ചെയർമാൻ  KR ജയരാജ് ,ICC പ്രസിഡന്റ്  PN ബാബുരാജ്, ICBF പ്രസിഡന്റ്  സിയാദ് ഉസ്മാൻ, ഐബിപിസി പ്രസിഡന്റ്  ജഫാർ സാദിഖ്, IBPC ഗവേർണിംഗ് ബോഡി അംഗങ്ങളായ  AP മണികണ്ഠൻ,  അഷറഫ് തുടങ്ങിയവർ   പരിപാടിയിൽ സംബന്ധിച്ചു.

Related posts

Leave a Comment