തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൾ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉച്ചത്തിൽ ഉപയോഗിക്കുന്നതിന് വിലക്ക്. ശബ്ദത്തോടെ വീഡിയോയകൾ കാണുന്നതും നിരോധിച്ചിട്ടുണ്ട്. ചില യാത്രക്കാർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തിൽ വീഡിയോ കാണുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇക്കാര്യങ്ങൾ ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ പരിഹരിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എല്ലാത്തരം യാത്രക്കാരുടേയും താൽപര്യങ്ങൾ പരമാവധി സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് ശ്രമമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ചിലരുടെ പെരുമാറ്റം കാരണം ബസിനുള്ളിൽ അനാരോഗ്യകരവും അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയതെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ മൊബൈൽ ഉച്ചത്തിൽ ഉപയോഗിക്കുന്നതിന് വിലക്ക്
