മതപരിവർത്തന നിരോധനം: കർണാടക നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു

ബെംഗളൂരു: കർണാടക നിയമസഭയിൽ നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ല് അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മതംമാറ്റത്തിന് സങ്കീർണമായ നടപടികളും കടുത്ത ശിക്ഷയും നിർദേശിക്കുന്നതാണ് ബില്ല്. കോൺഗ്രസ്, ജെ‍ഡിഎസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. എന്നാൽ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. ബില്ലിൽ ഇന്നും ചർച്ച തുടരും

Related posts

Leave a Comment