‘പ്രഫസർ’ അല്ല വെറും ബിന്ദു; തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണം, കോടതിയിൽ ഹർജി

കൊച്ചി: മന്ത്രി ആർ ബിന്ദുവിനെതിരെ ഹർജി.തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായ തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയിരിക്കുന്നത്. പ്രൊഫസർ ആണെന്ന് ജനങ്ങളെ തെറ്റ് ധരിപ്പിച്ചാണ് ബിന്ദു വോട്ട് നേടിയത്. പ്രചാരണ പോസ്റ്ററുകളിലും , ബാലറ്റ് പേപ്പറിലുമുൾപ്പടെ പ്രഫസർ പദവി ഉപയോ​ഗിച്ചിരുന്നു.ജനങ്ങളെ കബളിപ്പിച്ച് നേടിയ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹർജി നൽകിയത്.കൂടാതെ എതിർ സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ വ്യാജ ലഘുരേഖകൾ ബിന്ദുവിന്റെ അറിവോടെ പുറത്തിറങ്ങിയിരുന്നു. അതിനാൽ വിജയം അസാധു ആക്കണമെന്ന് തോമസ് ഉണ്ണിയാടൻ ഹർജിയിൽ ആവശ്യപ്പെടുന്നു.

Related posts

Leave a Comment