Connect with us
fed final

Education

പ്രൊഫഷനൽ സ്റ്റുഡന്റ്സ് ഉച്ചകോടി നാളെ;
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുന്നു: മന്ത്രി ആർ ബിന്ദു

Avatar

Published

on

കൊച്ചി: കേരളത്തിലെ പ്രൊഫഷനൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ പിന്തുണ നൽകുന്നതിനാണ് സംസ്ഥാന സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. അസാപ് കേരള നാളെ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനുള്ള അംഗീകാരമായി ദേശീയ അക്രഡിറ്റേഷൻ ഏജൻസിയായ നാക്കി(NAAC)ന്റെ ഉയർന്ന ഗ്രേഡുകൾ നമ്മുടെ സർവകലാശാലകൾക്കും സർക്കാർ, എയ്ഡഡ് കോളെജുകൾക്കും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
“വിദ്യാർത്ഥികളെ സ്വയം തൊഴിലന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽദാതാക്കളായി മാറ്റുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. പ്രൊഫഷനൽ സ്റ്റുഡന്റ്സ് സമ്മിറ്റും ഇതിന്റെ ഭാഗമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും നേരിടുന്ന പ്രശ്നങ്ങളും പരിമിതികളും പങ്കുവെക്കുന്നതിനുമുള്ള വേദി കൂടിയാണ് ഈ വിദ്യാർത്ഥി ഉച്ചക്കോടി,” മന്ത്രി പറഞ്ഞു.
കേരളത്തെ പുതിയ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സർവകലാശാലകളും മറ്റു ഏജൻസികളും കേന്ദ്രീകരിച്ച് ഗവേഷണങ്ങൾക്കും നൈപുണ്യ വികസനത്തിനും വലിയ പിന്തുണ നൽകിവരുന്നു. കേരള സാങ്കേതിക സർവകലാശാലയോട് ചേർന്ന് ഐഐടി നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രം ആരംഭിക്കും. മഹാത്മാ ഗാന്ധി സർവകലാശാല ഒരു കമ്പനി രൂപീകരിക്കുകയും 35 കോടി രൂപ ചിലവിൽ ഇന്നോവേഷൻ ഇൻക്യൂബേഷൻ സെന്റർ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ അടക്കം പ്രൊഫഷണൽ വിദ്യാർത്ഥികളെ പ്രായോഗിക തലത്തിൽ തൊഴിൽ, സംരഭക സജ്ജരാക്കാനുള്ള ശ്രമങ്ങളാണ് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ വിദ്യാർത്ഥികൾക്ക് ഇവിടെ തുടരാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമില്ലാത്ത വിദേശ സർവകലാശാലകളിലേക്ക് വിദ്യാർത്ഥികൾ റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ട്. ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ രംഗത്തെ ചൂഷണങ്ങളെ തടയും.
പ്രൊഫഷനൽ സ്റ്റുഡന്റ്സ് സമ്മിറ്റ് നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 400ലധികം പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികളും അഞ്ഞൂറോളം അധ്യാപകരും ഉച്ചകോടിയിൽ പങ്കെടുക്കും. ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയർമാൻ പത്മഭൂഷൺ ഡോ. കൃഷ്ണ എല്ലയാണ് മുഖ്യാതിഥി. നാക് ചെയർമാൻ ഡോ. ഭൂഷൺ പട്വർദ്ധൻ, ആമസോൺ വെബ് സർവ്വീസ് ഹെഡ് ഓഫ് ബിസിനസ് ഡെവലപ്മെന്റ് അമിത് മേത്ത തുടങ്ങി 25 വിദഗ്ധരുടെ വിവിധ സെഷനുകളും ചർച്ചകളും നടക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കും. വാർത്താ സമ്മേളനത്തിൽ അസാപ് സിഎംഡി ഡോ. ഉഷ ടൈറ്റസ് പങ്കെടുത്തു.

Education

‘ ചോദ്യപേപ്പറും ചുവപ്പിച്ച് സർക്കാർ’ ; ബുദ്ധിമുട്ടിലായി വിദ്യാർഥികൾ

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ പേപ്പറിലും ചുവപ്പിന്‍റെ “ആധിപത്യം” . ഇന്ന് തുടങ്ങിയ പ്ലസ് വണ്‍ പരീക്ഷ ചോദ്യ പേപ്പറിലാണ് കറുപ്പ് മഷിക്ക് പകരം ചുവപ്പ് മഷി ഉപയോഗിച്ച് ചോദ്യങ്ങള്‍ അച്ചടിച്ചു വന്നിരിക്കുന്നത്. സാധാരണയായി വെള്ള പേപ്പറില്‍ കറുപ്പ് മഷിയിലാണ് അക്ഷരങ്ങള്‍ അച്ചടിക്കുന്നത്. ചോദ്യപേപ്പര്‍ കണ്ട് കുട്ടികളും അധ്യാപകരും ഒരേപോലെ അത്ഭുതപ്പെട്ട അവസ്ഥയിലായിരുന്നു, വെള്ള പേപ്പറില്‍ ചുവപ്പ് നിറത്തിലുള്ള ചോദ്യങ്ങള്‍ കുട്ടികളുടെ കണ്ണിനെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ്. അതുകൊണ്ട് തന്നെ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടിയതായി ചില കുട്ടികള്‍ പറഞ്ഞു.അതേസമയം അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചോദ്യം. ഒരേ സമയം  രണ്ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ ചോദ്യപേപ്പറുകള്‍ മാറിപ്പോകാതിരിക്കാനാണ് പുതിയ പരീക്ഷണമെന്നാണ്  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന്‍റെ വിശദീകരണം. എന്നാല്‍ വര്‍ഷങ്ങളായി ഒന്നിലധികം പരീക്ഷകള്‍ ഒന്നിച്ചു വന്ന സമയത്തല്ലാത്ത പുത്തന്‍ പരിഷ്കാരത്തെ എതിര്‍ക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ. ചോദ്യങ്ങലുടെ നിറം മാറ്റിയതിന് ന്യായീകരണം വേണ്ടെന്നാണ് പൊതു അഭിപ്രായം.

Continue Reading

Education

ഹയർ സെക്കൻഡറി പരീക്ഷ ഇന്നുമുതൽ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 9.30 ന് പരീക്ഷ തുടങ്ങും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്.ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 ഉം രണ്ടാം വർഷത്തിൽ 30,740 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും.  ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയം ആരംഭിക്കും.

Continue Reading

Education

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് തുടക്കമായി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് തുടക്കമായി . ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.

Continue Reading

Featured