Connect with us
48 birthday
top banner (1)

Featured

പ്രൊഫ. എം . തോമസ് മാത്യുവിന് സാഹിത്യ പരിഷത്ത് പുരസ്ക്കാരം

Avatar

Published

on

കൊച്ചി : സമഗ്രസംഭാവനയ്ക്കുള്ള 2022-ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്ക്കാരം പ്രസിദ്ധ സാഹിത്യ നിരൂപകൻ പ്രൊഫ. എം. തോമസ് മാത്യുവിന്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം. അദ്ധ്യാപകൻ, വിവർത്തകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ തോമസ് മാത്യു 1940 സെപ്തംബർ 27ന്‌ പത്തനംതിട്ട ജില്ലയിലെ കീഴ്ക്കൊഴൂരിൽ ജനിച്ചു. വിവിധ സർക്കാർ കോളെജുകളിൽ അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു . കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡിറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ദന്തഗോപുരത്തിലേയ്ക്ക് വീണ്ടും, എന്റെ വാല്മികമെവിടെ, സാഹിത്യ ദർശനം , മാരാർ- ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, മനുഷ്യന്റെ ശബ്ദം സംഗീതം പോലെ, സ്വാതന്ത്ര്യം തന്നെ ജീവിതം, വഴിതെറ്റിയോ നമുക്ക്, നിനവുകൾ നിരൂപണങ്ങൾ, രുദിതാനുസാരീകവി, ബൈബിൾ അനുഭവം , ആത്മാവിന്റെ മുറിവുകൾ, ആശാന്റെ സീതായനം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
സി.ബി.കുമാർ എൻഡോവ്മെന്റ് പ്രൈസ് , സാഹിത്യ അക്കാദമി അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ എന്നിവരാണ് അവർഡ് വിവരം അറിയിച്ചത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured