പുകസ സ്ഥാപക ജനറൽ സെക്രട്ടറി പ്രൊഫ. പി രവീന്ദ്രനാഥ് അന്തരിച്ചു

കോട്ടയം: പുരോഗമന കലാ – സാഹിത്യ സംഘം സ്ഥാപക ജനറൽ സെക്രട്ടറിയും എകെപിസിടിഎ ആദ്യകാല നേതാവുമായ പാലാ നെച്ചിപ്പുഴൂർ ദർശനയിൽ പ്രൊഫ. പി രവീന്ദ്രനാഥ് (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ചയായി പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. വെള്ളി പുലർച്ചെ 5.30നായിരുന്നു അന്ത്യം. സംസ്കാരം ശനി പകൽ രണ്ടിന്ന് വീട്ടുവളപ്പിൽ.
നെടുമുടി മാത്തൂർ കുടുംബാംഗമായ രവീന്ദ്രനാഥ് പന്തളം എൻഎസ്എസ് കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിവിധ എൻഎസ്എസ് കോളേജുകളിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം വാഴൂർ എൻഎസ്എസ് കോളേജ് എക്കണോമിക്സ് വിഭാഗം തലവനായാണ് വിരമിച്ചത്. കോളേജ് അധ്യാപക സംഘടന എകെപിസിറ്റിഎയുടെ സംസ്ഥാന പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: പി ആർ സരസമ്മ (റിട്ട. കോളേജ് അധ്യാപി. എൻഎസ്എസ് കോളേജ്) നെച്ചിപ്പുഴൂർ പുളിക്കോളിൽ കുടുംബാംഗം. മക്കൾ: ആർ രഘുനാഥ് (സോഫ്റ്റ്‌വെയർ എൻജിനീയർ യുഎസ്എ)
ഡോ. സ്മിതപിള്ള (ശാസ്ത്രജ്ഞ യുഎസ്എ). മരുമകൾ: സ്വപ്നപിള്ള (യുഎസ്എ). സഹോദരങ്ങൾ: ഡോ. ജി കെ പിള്ള (ഐആർഎസ്),
പരേതനായ ഡോ. മോഹനൻപിള്ള (അധ്യാപകൻ സിഡിഎസ് തിരുവനന്തപുരം)
അഡ്വ. ജയകുമാർപിള്ള , പ്രസന്നകുമാരി, സുഷമകുമാരി.

Related posts

Leave a Comment