mumbai
പ്രൊഫ. ജി എന്‍ സായിബാബ ജയില്‍ മോചിതനായി
മുംബൈ: മാവോവാദി ബന്ധ കേസില്‍ ബോംബെ ഹൈകോടതി നാഗ്പുര്‍ ബെഞ്ച് കുറ്റമുക്തനാക്കിയ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫ. ജി.എന്‍. സായിബാബ ജയില്‍ മോചിതനായി. വിധിവന്ന് രണ്ടുദിവസത്തിന് ശേഷമാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അദ്ദേഹത്തെ പുറത്തുവിട്ടത്.
അപ്പീല്‍ സാധ്യതയുള്ളതിനാല്‍ 50,000 രൂപ കെട്ടിവെക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ തുക കെട്ടിവെച്ചിട്ടും അദ്ദേഹത്തിന്റെ മോചനം ജയില്‍ അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ച ഇ-മെയില്‍ സായിബാബയെ പാര്‍പ്പിച്ച നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് മോചനം വൈകിപ്പിച്ചത്.
‘എന്റെ ആരോഗ്യം വളരെ മോശമാണ്. ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ കഴിയില്ല. ആദ്യം ചികിത്സ തേടണം. അതിനുശേഷമേ സംസാരിക്കാനാവൂ’ -വീല്‍ചെയറില്‍ ജയിലില്‍നിന്ന് പുറത്തുവന്ന സായിബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലിന് പുറത്ത് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
2014ലാണ് സായിബാബ ആദ്യം അറസ്റ്റിലായത്. 2016ല്‍ ജാമ്യം കിട്ടി. പിന്നീട് വീണ്ടും അറസ്റ്റിലായ അദ്ദേഹം 2017മുതല്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.
ഗഡ്ചിറോളിയിലെ പ്രത്യേക യു.എ.പി.എ കോടതി ജീവപര്യന്തം വിധിച്ച സായിബാബയടക്കം അഞ്ചുപേരെയും 10 വര്‍ഷം ശിക്ഷിച്ച ഒരാളെയും ചൊവ്വാഴ്ചയാണ് ബോംബെ ഹൈകോടതി ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്‍മികി എസ്.എ മെനെസെസ് എന്നിവര്‍ വെറുതെ വിട്ടത്. അപ്പീല്‍ തീര്‍പ്പാക്കുംവരെ വിധി സ്‌റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹരജി നാഗ്പുര്‍ ബെഞ്ച് തള്ളിയിരുന്നു.
ആരോപണങ്ങള്‍ തെളിയിക്കാനോ തെളിവുകള്‍ കണ്ടെത്താനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും പ്രതികളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചത് നിയമാനുസൃതമല്ലെന്നും അതുവഴി മുഴുവന്‍ വിചാരണയും അസാധുവാണെന്നും കോടതി പറഞ്ഞു.
10 വര്‍ഷമായി നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സായിബാബ, മഹേഷ് ടിര്‍കി, ഹേം മിശ്ര, പ്രശാന്ത് രാഹി എന്നിവരെ 50,000 രൂപ വീതം കെട്ടിവെച്ച് വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളില്‍ ഒരാളായ പാണ്ഡു നരോട്ടെ പന്നിപ്പനിയെ തുടര്‍ന്ന് ജയിലില്‍ മരിണപ്പെട്ടിരുന്നു. ഈ അഞ്ചുപേര്‍ക്കാണ് കീഴ്‌കോടതി ജീവപര്യന്തം വിധിച്ചത്. 10 വര്‍ഷം തടവിന് ശിക്ഷിച്ച വിജയ് ടിര്‍കി നിലവില്‍ ജാമ്യത്തിലാണ്.
2022 ഒക്ടോബര്‍ 14ന് ജസ്റ്റിസ് രോഹിത് ദേവ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് സായിബാബയടക്കം അഞ്ചുപേരെയും കുറ്റമുക്തരാക്കിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്റെ അപ്പീലില്‍ 24 മണിക്കൂറിനകം പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി ആ വിധി മരവിപ്പിച്ചു. പിന്നീട് സായിബാബയുടെ അഭിഭാഷകനും മഹാരാഷ്ട്രയും സമവായത്തിലെത്തിയതോടെ പുതുതായി വാദം കേള്‍ക്കാന്‍ നിലവിലെ ബെഞ്ചിന് വിടുകയായിരുന്നു.
90 ശതമാനം അംഗപരിമിതിയെ തുടര്‍ന്ന് വീല്‍ചെയറിലായ സായിബാബയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ക്കുള്ള സന്ദേശം പെന്‍ഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങള്‍ക്ക് യു.എ.പി.എ ചുമത്തിയായിരുന്നു കേസ്.
Featured
പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച്; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
നാസിക്ക്: മഹാരാഷ്ട്ര നാസിക്കില്‍ പരിശീലനത്തിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ ‘ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ’ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച് ചില്ലുകള്‍ ശരീരത്തില്‍ കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
Featured
രത്തൻ ടാറ്റയ്ക്ക് വിടനൽകി രാജ്യം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
മുംബൈ: ഇന്ത്യൻ വ്യവസായ രംഗത്തെ അധികായൻ രത്തൻ ടാറ്റയ്ക്ക് വിടനൽകി രാജ്യം. കോർപ്പറേറ്റ് തലവൻമാരും രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര-കായിക മേഖലകളിലെ താരങ്ങളും ഉൾപ്പടെ ആയിരങ്ങൾ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മുംബൈയിലെ വോർളി ശ്‌മശാനത്തിലായിരുന്നു സംസ്കാരം.
ഇന്ത്യൻ വ്യവസായ രംഗത്തെ ആഗോള തലത്തിൽ അടയാളപ്പെടുത്തിയ രത്തൻ ടാറ്റയ്ക്ക് രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് അന്ത്യയാത്ര ഒരുക്കിയത്. രാവിലെ പത്ത് മുതൽ സൗത്ത് മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു.
രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ അന്തിമോപചാരം അർപ്പിച്ചു.
Featured
രത്തന്‍ ടാറ്റക്ക് ഭാരതരത്‌ന നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും മനുഷ്യ സ്‌നേഹിയുമായ രത്തന്‍ ടാറ്റക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ആവശ്യത്തെ ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഹര്‍ഷ് ഗോയങ്ക പിന്തുണച്ചു. ഭാരത രത്‌നക്ക് ഏറ്റവും അര്‍ഹനാണ് രത്തന്‍ടാറ്റ. എല്ലാവര്‍ക്കും പിന്തുടരാവുന്ന രീതിയില്‍ അദ്ദേഹം പാദമുദ്രകള്‍ പതിപ്പിച്ചു.- ഗോയങ്ക പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന.1954 ജനുവരി രണ്ട് മുതലാണ് ഭാരതരത്‌ന കൊടുക്കാന്‍ തുടങ്ങിയത്. കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം, കായികം തുടങ്ങിയ മേഖലകളില്‍ വ്യക്തിമദ്ര പതിപ്പിച്ച വ്യക്തികള്‍ക്കാണ് ഭാരതരത്‌ന നല്‍കുക.
86ാം വയസിലാണ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രത്തന്‍ ടാറ്റ വിടവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ രത്തന്‍ ടാറ്റക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി, ഇന്ത്യയിലെ യു.എസ് അംബാസഡര്‍ എറിക് ഗാര്‍സറ്റി എന്നിവരും ആദരാഞ്‌ലികളര്‍പ്പിച്ചു.
രത്തന്‍ ടാറ്റയോടുള്ള ആദരസൂചകമായി മുബൈയില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചു. രത്തന്‍ ടാറ്റയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. മുംബൈയില്‍ ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login