പ്രൊഫ. സിന്നി റേച്ചൽ മാത്യു അന്തരിച്ചു

കോട്ടയം: സിഎംഎസ് കോളെജ് അസിസ്റ്റന്റ് പ്രിൻസിപ്പാൾ പ്രൊഫ. സിന്നി റേച്ചൽ മാത്യു അന്തരിച്ചു. 52 വയസായിരുന്നു. ഇന്നലെ രാത്രി ഉണ്ടായ ഹൃദ്രോ​ഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെ ആയിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. 27 വർഷമായി സിഎംഎസ് കോളെജിൽ ഇം​ഗ്ലീഷ് അധ്യാപികയാണ്. നിലവിൽ ഇം​ഗ്ലീഷ് വിഭാ​ഗം മേധാവിയും. ഭർത്താവ് അനു ജേക്കബ് (ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി, കോട്ടയം). ഏകമകൻ നിഖിൽ ജേക്കബ് സഖറിയ (ക്യാനഡ).

Related posts

Leave a Comment