Connect with us
lakshya final

Britain

അമൃത്പാൽ സിങ്ങിനെ വധിക്കാൻ ശ്രമമെന്ന് ആരോപണം, ഹേബിയസ് കോർപ്പസ് നൽകി

Veekshanam

Published

on

ന്യൂഡൽഹി: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ ശ്രമമെന്ന് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ. ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും ഇമാൻ സിങ് ഖാര പറഞ്ഞു. എന്നാൽ അമൃത്പാലിന്റെ അറസ്റ്റ് പഞ്ചാബ് പൊലീസ് ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത് വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമാണെന്നാണ് ആരോപണം. അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.
പഞ്ചാബിൽ ഇന്ന് കൂടി ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാൽ സിം​ഗിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Britain

കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസ് അനുവദിക്കണം: പ്രതിപക്ഷ നേതാവ് കത്തയച്ചു

Published

on

കൊച്ചി: ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. ഓണം, റംസാൻ, ക്രിസ്മസ്, പൊങ്കൽ തുടങ്ങിയ വിശേഷ ഉത്സവ സീസണിൽ വിമാനക്കമ്പനികൾ ഒരു ലക്ഷം രൂപവരെയാണ് നിരക്ക് ഈടാക്കുന്നത്. ഇതു സാധാരണ പ്രവാസികൾക്കു താങ്ങാനാവുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ട് താരിഫ് നിയന്ത്രിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Continue Reading

Britain

സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ കാറ്റും, ഇടിമിന്നലോടുകൂടിയ വ്യാപക മഴയും. ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്

Advertisement
inner ad
Continue Reading

Britain

കർണാടകയിലെ കോൺഗ്രസ് വിജയം; യുകെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ വിജയാഘോഷം സംഘടിപ്പിച്ചു

Published

on

ലണ്ടൻ: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി.

സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചിരുന്നു.

Advertisement
inner ad

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ലണ്ടനിലെ ഹെയ്‌സിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും കർണാടകയിലെ തിരഞ്ഞെടുപ്പ് ആഘോഷിച്ചു. ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദളിവാൽ അധ്യക്ഷത വഹിച്ചു.

ഐഒസി നാഷണൽ കമ്മിറ്റി സെക്രട്ടറി ഗെമ്പ വേണുഗോപാൽ, യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, ഐ ഒ സി ഭാരവാഹികളായ
റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അപ്പച്ചൻ കണ്ണഞ്ചിറ തോമസ്സ് ഫിലിപ്പ് , ജോർജ്ജ് ജേക്കബ്, അശ്വതി നായർ എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured