സർക്കാരിനെ പ്രതിസന്ധിയിലാക്കി കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല യൂണിയൻ

തിരുവനന്തപുരം: സർക്കാരിനെ പ്രതിസന്ധിയിലാക്കി കെ.എസ്.ആർ.ടി.സിയിലെ ഭരണാനുകൂല യൂണിയനും. ശമ്പള പരിഷ്ക്കരണം വൈകുന്നതിൽ പ്രതിഷേധിച്ച്‌ കെഎസ്‌ആർടിസി എംപ്ലോയിസ് അസോസിയേഷനും (സി ഐ ടി യു ) അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്തു.ഇന്നലെ ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം . മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച്‌ തീയതി പ്രഖ്യാപിക്കും. നേരത്തെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫും അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

Related posts

Leave a Comment