മോഷ്ടിച്ച ലോട്ടറിയ്ക്ക് സമ്മാനം : വലയിൽ കുടുങ്ങി മധ്യവയസ്കൻ

മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പോലീസ് പിടിയിലായി. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ലാ​ണ് നാ​ട​കീ​യ സം​ഭ​വം. തൻറെ ടിക്കറ്റുകൾക്ക് 60,000 രൂപ ലോട്ടറി അടിച്ചു എന്നറിയിച്ചാണ് അൻപത്തിയഞ്ചുകാരനായ സ്റ്റാൻലി നഗരത്തിലെ ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ എത്തിയത്. ലോട്ടറി പരിശോധിച്ച കടയുടമ അൽപ്പസമയം കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ പോലീസ് പിടികൂടി. ഇ​ക്ക​ഴി​ഞ്ഞ 25നാ​ണ് പൂ​ങ്കു​ന്നം കു​ട്ട​ൻ​കു​ള​ങ്ങ​ര​യി​ൽ പ​ല​ച​ര​ക്കു​ക​ട​യു​ടെ ഷ​ട്ട​ർ പൊ​ളി​ച്ച്‌ ക​ട​യു​ടെ അ​ക​ത്ത് മേശയിൽ സൂ​ക്ഷി​ച്ചി​രു​ന്ന 15,000 രൂ​പ​യും വി​ൽ​പ​ന​ക്ക് വെ​ച്ചി​രു​ന്ന ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ക​വ​ർ​ച്ച ചെ​യ്ത​ത്. ഇതിനെ തുടർന്ന് വെ​സ്​​റ്റ്​ പൊ​ലീ​സ് കേസ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. മോ​ഷ്​​ടി​ക്ക​പ്പെ​ട്ട ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പി​റ്റേ​ന്ന് ന​ട​ന്നു. അ​തി​ൽ ന​ഷ്​​ട​പ്പെ​ട്ട ഒ​രേ സി​രീ​സി​ലു​ള്ള 12 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​ടെ നമ്പറുകൾക്ക് 5000 രൂ​പ വീ​തം സ​മ്മാ​നം ല​ഭി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ൽ സ്​​റ്റാ​ൻ​ലി ത​ന്നെ​യാ​ണ് ക​ട​യു​ടെ ഷ​ട്ട​ർ കമ്പിപ്പാര​കൊ​ണ്ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും മോ​ഷ​ണം ചെ​യ്ത​തെ​ന്ന് സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment