‘പ്രിയങ്ക ഗാന്ധി അറസ്റ്റില്‍’, സീതാംപുര്‍ ഗസ്റ്റ് ഹൗസ് താല്‍ക്കാലിക ജയിലിൽ

ലക്നോ: ലഖിംപൂര്‍ സംഭവത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. കഴിഞ്ഞ മുപ്പതു മണിക്കൂറായി കസ്റ്റഡിയില്‍ കഴിയുന്ന പ്രിയങ്കയ്ക്കെതിരേ ഇന്നുച്ചയോടെയാണ് അറസ്റ്റ് വാറന്‍റ് ഉണ്ടായത്. ശനിയാഴ്ച രാത്രി കസ്റ്റഡിയിലായ പ്രിയങ്കയെ സീതാംപുരിലെ പൊലീസ് ഗസ്റ്റ് ഹൗസില്‍ പാര്‍പ്പിച്ചിരിക്കയാണ്. അറസ്റ്റ് രേഖപ്പെടുത്തിയത് 30 മണിക്കൂർ കസ്റ്റഡിക്കു ശേഷം.

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. പ്രിയങ്ക കസ്റ്റഡിയിൽ കഴിഞ്ഞ ഗസ്റ്റ് ഹൗസ് താല്ക്കാലിക ജയിലാക്കും. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയെ അറസ്റ്റ് ചെയ്ത് തുറു‌ങ്കിലടച്ച നടപടിയിലുല്‍ രാജ്യവ്യാപകമായ പ്രതിഷേധം കനക്കുകയാണ്. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സീതാംപുര്‍ ഗസ്റ്റ്ഹൗസിനു മുന്നില്‍ തടിച്ചു കൂടി. ഇവിടെ കര്‍ശന സുരക്ഷ ഏര്‍പ്പാടാക്കിയെന്ന് യുപി പൊലീസ്. പ്രിയങ്കയെ റിമാന്‍ഡ് ചെയ്താലും സീതാപുര്‍ ഗസ്റ്റ്ഹൗസിലാവും താമസിപ്പിക്കുക എന്നാണ് സൂചന.

Related posts

Leave a Comment