Connect with us
48 birthday
top banner (1)

Kerala

പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആവേശം പകരുന്നത്: എം.എം ഹസൻ

Avatar

Published

on

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വയനാട് ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം യുഡിഎഫിന്റെയും സംസ്ഥാനത്തെ   കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജ്ജവും പകരുന്നതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
ഇന്ത്യ സഖ്യത്തിന്റെ പോരാട്ടത്തിന് രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിന് കരുത്ത് പകരാന്‍ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം ഏറെ സഹായകരമാകും. അതുകൊണ്ട് തന്നെ ചരിത്ര ഭൂരിപക്ഷത്തില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ യുഡിഎഫ് പ്രവര്‍ത്തകനും സ്വയം ഏറ്റെടുത്തു കഴിഞ്ഞു. രാഹുല്‍ ഗാന്ധി വയനാട് ഒഴിയുന്നതിലുള്ള പ്രയാസവും ബുദ്ധിമുട്ടും പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതിലൂടെ  യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മാറിക്കിട്ടി. രാഹുല്‍ ഗാന്ധിക്ക് ശേഷം കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ശക്തമായി മുഴക്കാന്‍ പ്രിയങ്കാ ഗാന്ധിയിലൂടെ സാധിക്കും. രാഹുല്‍ ഗാന്ധിക്ക് കേരളവും വയനാടും നല്‍കിയ സ്‌നേഹത്തിന് തെല്ലും കുറവില്ലാതെ പ്രിയങ്കാ ഗാന്ധിയെയും മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങും. വയനാട് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ സ്‌നേഹത്തിനുള്ള അംഗീകാരമാണ് പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും എംഎം ഹസന്‍ പറഞ്ഞു.

Alappuzha

ആലപ്പുഴയിൽ അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി

Published

on

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. പുന്നപ്ര വാടയ്ക്കലിൽ ആണ് സംഭവം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതക വിവരം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഇയാളെ പാടത്ത് കിടക്കുന്ന നിലയിൽ കണ്ടിരുന്നു. എന്നാൽ ഇയാൾ സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാൾ സ്ഥലത്തുനിന്ന് എഴുന്നേൽക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

Continue Reading

Death

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു

Published

on

Advertisement
inner ad


കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.

Advertisement
inner ad

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

എം.മുകുന്ദനെയും രവി പിള്ളയേയും വിമര്‍ശിച്ച് ജി സുധാകരന്‍

Published

on


തിരുവനന്തപുരം: സാഹിത്യകാരന്‍ എം.മുകുന്ദനെയും വ്യവസായി രവി പിള്ളയേയും വിമര്‍ശിച്ച് സിപിഎം നേതാവ് ജി.സുധാകരന്‍. സര്‍ക്കാരുമായി എഴുത്തുകാര്‍ സഹകരിച്ചു പോകണമെന്ന് എം.മുകുന്ദന്‍ പറഞ്ഞത് അവസരവാദമാണ്.

പ്രവാസിയായ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമര്‍ശിക്കാതെ ജി സുധാകരന്‍ വിമര്‍ശിച്ചു. യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു

Advertisement
inner ad
Continue Reading

Featured