Featured
പ്രിയങ്ക ഗാന്ധി ഈമാസം 30 ന് വയനാട്ടിലെത്തും
ന്യൂഡല്‍ഹി: നിയുക്ത വയനാട് എം.പി. പ്രിയങ്ക ഗാന്ധി ഈമാസം 30 ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം. പ്രിയങ്കയുടെ സന്ദര്‍ശനം വന്‍ വിജയമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. പ്രവര്‍ത്തകരെ കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം. ഇതിനിടെ, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ. രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടരും. പാര്‍ലമെന്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഇരകള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത് സന്നദ്ധപ്രവര്‍ത്തകരാലും സംഘടനകളാലുമാണ്. വയനാടിന് പ്രത്യേക പാക്കേജാണ് ആവശ്യമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.
Featured
‘ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റുകൊണ്ടല്ല’ ; തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ്. ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റല്ല എന്നും അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും രേവതിയുടെ ഭർത്താവ് ഭാസ്ക്‌കർ പറഞ്ഞു.പരാതി പിൻവലിക്കാൻ ഞാൻ തയ്യാറാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന വിവരം പോലീസ് എന്നെ അറിയിച്ചിരുന്നില്ല. എനിക്ക് അതെക്കുറിച്ച് അറിയില്ലായിരുന്നു. സംഭവിച്ചതൊന്നും അല്ലു അർജുന്റെ തെറ്റല്ല- ഭാസ്ക്‌കർ പറഞ്ഞു.
ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ രേവതിയുടെ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Featured
അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. L നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു.താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ആ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുനോട് ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാൻ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു
Featured
കുസാറ്റിൽ കെ.എസ്.യു കുതിപ്പ് ; 31 വർഷങ്ങൾക്ക് ശേഷം യൂണിവേഴ്സിറ്റി യൂണിയൻ തിരിച്ചു പിടിച്ചു
കാലിക്കറ്റിന് പിന്നാലെ കുസാറ്റിലും കെ.എസ്.യുചെയർമാൻ, ജന:സെക്രട്ടറി ,ട്രഷറാർ ഉൾപ്പടെ പ്രധാന സീറ്റുകളിലെല്ലാം വിജയിച്ച് കെ.എസ്.യു കുതിപ്പ്ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിദ്യാർത്ഥികളുടെ വിധിയെഴുത്തെന്ന് അലോഷ്യസ് സേവ്യർകൊച്ചിൻ സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സർവ്വാധിപത്യം. ചെയർമാൻ, ജന: സെക്രട്ടറി, ട്രഷറാർ സീറ്റുകളിൽ ഉൾപ്പടെ വിജയിച്ച് കുസാറ്റിൽ കെ.എസ്.യു ശക്തി തെളിയിച്ചു. 31 വർഷങ്ങൾക്കു ശേഷമാണ് യൂണിവേഴ്സിറ്റി യൂണിയൻ കെ.എസ്.യു തിരിച്ചുപിടിക്കുന്നത് എന്നതാണ് ശ്രദ്ധേയം.ചെയർമാൻ കുര്യൻ ബിജു, വൈസ് ചെയർപേഴ്സൺ നവീൻ മാത്യൂ, ജന: സെക്രട്ടറി അർച്ചന എസ്.ബി, ജോ. സെക്രട്ടറി മുഹമ്മദ് റാഷിദ് ,ട്രഷറാർ ബേസിൽ എം പോൾ, വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി മുഹമ്മദ് നഫീഹ് കെ.എം, മുഹമ്മദ് സൈനുൽ ആബിദീൻ, സയ്യിൽ മുഹമ്മദ് ഇ.പി, ഫാത്തിമ പി, നിജു റോയ്, ഷിനാൻ മുഹമ്മദ് ഷെരീഫ്,ബേസിൽ ജോൺ എൽദോ, ശരത് പിജെ, എന്നിവർ കെ.എസ്.യു പാനലിൽ വിജയിച്ചു.ഇത്തവണ കെ.എസ്.യു ഒറ്റക്കാണ് കൊച്ചിൻ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login