കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രിയങ്ക ​ഗാന്ധിയെ തുറങ്കിലടച്ചത് അപലപനീയം ; തിരുവഞ്ചൂർ

തിരുവനന്തപുരം : കോർപ്പറേറ്റുകൾക്ക് രാജ്യം തീറെഴുതികൊടുക്കാനുളള രഹസ്യ അജണ്ഡ നടപ്പിലാക്കാനായി കർഷകരെ കശാപ്പ് ചെയ്യാൻ തുനിഞ്ഞ ഫാസിസ്റ്റ് ഭരണകൂടത്തിന്റ കിരാത നടപടികളെ ചോദ്യംചെയ്ത പ്രിയങ്കാ ​ഗാന്ധിയെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചത് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക സമരം രാജ്യം കണ്ട ഏറ്റവും ശ്രദ്ധേയമായ പ്രക്ഷോഭമായി മാറി. തലക്കടിച്ചും, വെടിവച്ചും, വണ്ടി ഓടിച്ചുകയറ്റിയും കർഷകരെ കൊന്നൊടുക്കുന്നു. 11 മാസമായി തുടരുന്ന കർഷകസമരത്തെ ചോരയിൽ മുക്കി കൊല്ലാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ രാജ്യത്തിന്റെ സമ്പത്ഘടനയെ അടക്കം ​ഗുരുതരമായി ബാധിക്കുന്നതാണ്. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എപി സുനിൽ , എസ് പ്രസന്നകുമാർ, എസ് അംബികകുമാരി, ബാബു ജയകേശ്, ബിപി ബിപിൻ , എസ് പ്രശാന്ത് കുമാർ , ലിജു എബ്രഹാം, പ്രദീപ് ഹരികുമാർ, ജോർജ്ജ് ആന്റണി തുടങ്ങിയവർ പ്രസം​ഗിച്ചു.

Related posts

Leave a Comment