പ്രിയങ്കയുടെ സ്‌നേഹവും ചങ്ങാത്തവും ഏറെ വിലപ്പെട്ടതാണ്; രക്ഷാബന്ധന്‍ ദിനത്തില്‍ സന്ദേശവുമായി രാഹുല്‍

അമല ആന്റണി

രക്ഷാബന്ധൻ ദിനത്തിൽ പ്രിയങ്കാഗാന്ധിക്ക് ഹൃദയംഗമമായ ആശംസയുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്തൊരുക്കിയ പ്രത്യേക സമ്മാനമാണ് രാഹുൽ സഹോദരിക്കായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നൽകിയത്. കുട്ടിക്കാലത്തെ ചിത്രം, യൗവനത്തിലേക്ക് കടക്കുന്ന കാലത്തെ ഒരു ചിത്രം, പിന്നെ സമകാലികമായ മറ്റൊന്ന്- ഇങ്ങനെ മൂന്ന് കാലങ്ങളിലെ ഫോട്ടോകൾ ചേർന്ന ഒരു ഫോട്ടോ കൊളാഷാണ് രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഹിന്ദിയിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. എന്റെ സഹോദരിയുടെ സ്നേഹത്തിനും ചങ്ങാത്തത്തിനും എന്റെ ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ഞങ്ങൾ ഇരുവരും സുഹൃത്തുക്കൾ മാത്രമല്ല പരസ്പരം സംരക്ഷകരും കൂടിയാണ്- രാഹുൽ കുറിച്ചു. കൂടാതെ എല്ലാവർക്കും രാഹുൽ രക്ഷാബന്ധൻ ദിനാശംസയും നേർന്നിട്ടുണ്ട്.

Related posts

Leave a Comment