വിദ്യാര്‍ഥിനികള്‍ക്ക്​ സ്മാര്‍ട്ട്ഫോണും സ്കൂട്ടിയും വാഗ്​ദാനം ചെയ്​ത്​ പ്രിയങ്കഗാ​ന്ധി

ല​ഖ്​​നോ: അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ത്രീ​ക​ള്‍​ക്ക് 40 ശ​ത​മാ​നം ടി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്ത​തി​ന്​ പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക്​ പു​തി​യ വാ​ഗ്​​ദാ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി. സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ്​ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ച്ചാ​ല്‍ 12ാം ക്ലാ​സ് പാ​സാ​യ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്മാ​ര്‍​ട്ട്ഫോ​ണും ബി​രു​ദ​ധാ​രി​ക​ളാ​യ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ടി​യും ന​ല്‍​കു​മെ​ന്ന്​ അ​വ​ര്‍ പ​റ​ഞ്ഞു. ‘ഇ​ന്ന​ലെ ഞാ​ന്‍ ചി​ല വി​ദ്യാ​ര്‍​ഥി​നി​ക​ളെ ക​ണ്ടു. അ​വ​രു​ടെ പ​ഠ​ന​ത്തി​നും സു​ര​ക്ഷ​ക്കും സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

വ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക്​ സ്മാ​ര്‍​ട്ട്ഫോ​ണു​ക​ളും ഇ​ല​ക്‌ട്രി​ക്​ സ്​​കൂ​ട്ട​റും ന​ല്‍​കാ​ന്‍ യു.​പി കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​തി​ല്‍ ത​നി​ക്ക്​ സ​ന്തോ​ഷ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റ്. സം​സ്ഥാ​ന​ത്ത്​ പെ​ണ്‍​കു​ട്ടി​ക​ളോ​ടു​ള്ള ബ​ഹു​മാ​ന​വും സു​ര​ക്ഷി​ത​ത്വ​വും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് ഈ ​നീ​ക്ക​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് അ​ന്‍​ഷു അ​വ​സ്തി പ​റ​ഞ്ഞു.

യു.​പി​യി​ലെ പാ​ര്‍​ട്ടി കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​മു​ള്ള പ്രി​യ​ങ്ക ത​െന്‍റ ട്വീ​റ്റി​നൊ​പ്പം ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​െന്‍റ വി​ഡി​യോ​യും ചേ​ര്‍​ത്തി​ട്ടു​ണ്ട്. ‘സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ഫോ​ണു​ക​ളു​ണ്ടോ​യെ​ന്ന് പ്രി​യ​ങ്ക ചോ​ദി​ച്ച​താ​യി ഒ​രു പെ​ണ്‍​കു​ട്ടി അ​തി​ല്‍ പ​റ​യു​ന്നു. ഫോ​ണു​ക​ളി​ല്ലെ​ന്നും കോ​ള​ജു​ക​ളി​ല്‍ അ​ത്​ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഞ​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കി’. ‘അ​വ​ര്‍ ഞ​ങ്ങ​ളോ​ട് ന​ന്നാ​യി പ​ഠി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു’​വെ​ന്ന്​ മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​നി​യും പ​റ​യു​ന്നു.

Related posts

Leave a Comment