പ്രിയങ്കയുടെ വാരണാസി റാലിയുടെ വീഡിയോ പശ്ചാത്തലത്തിൽ ഖുർആൻ സൂക്തങ്ങൾ ; വ്യാജ വീഡിയോ പ്രചരിപ്പിച്ച് ബി.ജെ.പി

വാരണാസിയിൽ പ്രിയങ്ക ഗാന്ധി നടത്തിയ റാലിയുടെ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് ബി.ജെ.പി. പ്രിയങ്കയും കോൺഗ്രസ് നേതാക്കളും വേദി പങ്കിടുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ ഖുർആൻ സൂക്തങ്ങൾ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്ത വ്യാജ വിഡിയോയാണ് ബി.ജെ.പി യുടെ മുതിർന്ന നേതാക്കളടക്കം ട്വീറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് . കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം എന്ന തലകെട്ടോടുകൂടി ബി.ജെ.പി വക്താവായ സാംബിത് പത്രയും ഐ.ടി സെൽ മേധാവി അമിത് മാളവ്യയും പോസ്റ്റ് ചെയ്ത ട്വീറ്റ് ബി.ജെ.പി പ്രവർത്തകർ ഏറ്റെടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു .

എന്നാൽ പ്രിയങ്കയുടെ റാലി കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു .പരിപാടിയുടെ തുടക്കത്തിൽ എല്ലാ മതവിശ്വാസികളുടെയും പ്രാർത്ഥനകൾ ഉരുവിടുന്നുണ്ട് . ദുർഗ സ്തുതി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ് പ്രിയങ്ക പ്രസംഗം തുടങ്ങുന്നത് . എന്നാൽ ഇതിൽ നിന്നും ഖുർആൻ സൂക്തങ്ങൾ ഉരുവിടുന്നത് മാത്രം മുറിച്ചെടുത്ത് വ്യാജ വീഡിയോ നിർമിച്ച് ജനങ്ങൾക്കിടയിൽ വിധ്വേഷം ഉണ്ടാകാനാണ് ബി.ജെ.പി ശ്രമിച്ചത് .

വലിയ പ്രതിക്ഷേധമാണ് പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് .

Related posts

Leave a Comment