Connect with us
48 birthday
top banner (1)

Kerala

പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിലേറ്റി വയനാട്

Avatar

Published

on

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ ആവേശത്തോടെ വരവേറ്റിരിക്കുകയാണ് വയനാട് ജനത. മണ്ഡലം ഒഴിഞ്ഞു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഏറെ വൈകാരികമായിരുന്നു. തനിക്ക് വയനാടുമായി ഒരു ആത്മബന്ധം കൈവന്നിരിക്കുന്നു. ഏറെ ഹൃദയവേദനയോടെയാണ് വയനാട് ഒഴിയുന്നത്. എന്നും എല്ലായിപ്പോഴും തന്റെ വാതിലുകൾ വയനാട്ടിലെ ജനതയ്ക്കായി തുറന്നു കിടക്കും. ഇനിമുതൽ വയനാട്ടുകാർക്ക് രണ്ട് എംപിമാർ ഉണ്ടാകും. പ്രിയങ്കയ്ക്കൊപ്പം ഞാനും വയനാട്ടിലേക്ക് സ്ഥിരംമായി എത്തും. ഇത്രയും പറഞ്ഞവസാനിപ്പിക്കുമ്പോൾ രാഹുൽ പ്രിയങ്കയെ ചേർത്തുപിടിച്ച് ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്. ഓരോ തവണ വയനാട്ടിൽ വന്ന് തിരികെ പോകുമ്പോഴും രാഹുൽ ഏറെ സന്തോഷവാനാണെന്ന് കെസിയും പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ തെളിമയുള്ള നിറഞ്ഞ പുഞ്ചിരിയുമായി രാഷ്ട്രീയ എതിരാളികളെ കൊണ്ടു പോലും സ്നേഹം പിടിച്ചു വാങ്ങുന്ന രാഹുൽ വയനാട് വിടുമ്പോൾ മണ്ഡലം പ്രിയങ്കയിലൂടെ കൂടുതൽ ജ്വലിച്ചു തന്നെ നിൽക്കും. ആൾക്കൂട്ടങ്ങളുമായി സംവദിക്കുന്ന നേതാവാണ് പ്രിയങ്ക ഗാന്ധി. അടിമുടി ഇന്ദിരാഗാന്ധിയെ പോലെ എന്റെ വാക്കുകളിലൂടെ പ്രിയങ്ക പ്രവർത്തകരെ ആവേശത്തിലാക്കാറുണ്ട്. ഒരിക്കൽ മോദി പ്രിയങ്ക തനിക്ക് മകളെ പോലെ ആണെന്ന് പറഞ്ഞപ്പോൾ എന്റെ പിതാവിന്റെ പേര് രാജീവ് ഗാന്ധി എന്നാണെന്നും അത്തരമൊരു രാഷ്ട്രീയ സംസ്കാരമാണ് താൻ പേറുന്നതെന്നും അവർ തിരിച്ചടിച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കാരിരുമ്പിനേക്കാൾ കരുത്തുള്ള പെൺ ശബ്ദം വയനാട്ടിലെ പ്രാതിനിധ്യത്തോടെ ഇന്ത്യൻ പാർലമെന്റിൽ മുഴങ്ങും.

Kerala

നാണംകെട്ട് പൊലീസ്‌; പരിശോധിച്ച 12 മുറികളിൽ ഒന്നും കണ്ടെത്തെനായില്ല

Published

on

പാലക്കാട്‌: കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. 12 മുറികളിൽ നടത്തിയ പരിശോധനയിൽ പണം ഉൾപ്പെടെ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി അശ്വതി ജിജി മാധ്യമങ്ങളോട് പറഞ്ഞു. പണം സംബന്ധിച്ച പരാതി ഒന്നും ലഭിച്ചില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയത് എന്നുമായിരുന്നു മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ഇന്നലെ അർദ്ധരാത്രി 12 മണിയോടെ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ സിപിഎം,ഡിവൈഎഫ്ഐ, ബിജെപി യുവമോർച്ച, നേതാക്കളുടെ കാവലിൽ വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ പോലീസ് ഇളഭ്യരായി മടങ്ങുകയായിരുന്നു. പരിശോധനയ്ക്കിടെ യുവമോർച്ച ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ അതിക്രമം ഉണ്ടായെങ്കിലും പോലീസ് കാഴ്ചക്കാരായ നിന്നുവെന്നും യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

Advertisement
inner ad
Continue Reading

Kerala

പൊലീസ്‌ നടപ്പാക്കിയത് സിപിഎം-ബിജെപി അജണ്ട; വികെ ശ്രീകണ്ഠൻ എംപി

Published

on

പാലക്കാട്‌: അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾക്കെതിരെ ഉൾപ്പെടെ നടത്തിയ പൊലീസ്‌ അതിക്രമം ബിജെപി-സിപിഎം അജണ്ട പ്രകാരമെന്ന് വികെ ശ്രീകണ്ഠൻ എംപി. 12 മണിക്ക് ശേഷം തുടങ്ങിയ നാടകം 3 മണിക്ക് ആണ് അവസാനിച്ചത്. വനിതാ നേതാക്കളുടെ രണ്ട് മുറികളിൽ പരിശോധന നടത്തിയിട്ട് ഒന്നും കിട്ടിയിട്ടില്ല. ഒരു വിവരം പോലീസിന് കിട്ടി. ആ വിവരം വെച്ച് വരുന്ന പൊലീസ് പാലിക്കേണ്ട നടപടികൾ പാലിച്ചില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. യാതൊരു പരിശോധനയും നടത്തിയില്ല. യൂണിഫോം ഇല്ലാത്ത പുരുഷ പൊലീസ് ആണ് വനിത നേതാക്കളുടെ മുറികളിൽ കടന്നുകയറിയത്. വനിതാ പോലീസിന്റെ സാന്നിധ്യം അപ്പോൾ ഇല്ലായിരുന്നു. പൊലീസ് നരനായാട്ട് ആണ് നടന്നത്. ഇവിടെ നടന്ന അന്തർ നാടകം ബിജെപിയും സിപിഎമ്മും തമ്മിലുള്ള അജണ്ട പ്രകാരമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം-ബിജെപി തിരക്കഥയാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. കൃത്യമായി പാലക്കാട്ടെ ജനത ഇതിനു മറുപടി നൽകുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.

Continue Reading

Kerala

പൊലീസ്‌ അതിക്രമത്തെ ശക്തമായി നേരിടും, ബിജെപി-സിപിഎം സംഘനൃത്തത്തിന് അവസരമൊരുക്കി; ഷാഫി പറമ്പിൽ എംപി

Published

on

പാലക്കാട്‌: അർദ്ധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നിയമ നടപടികൾ പാലിക്കാതെ പരിശോധനയ്ക്ക് എത്തിയ പൊലീസ്‌ നടപടികൾ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽഎംപി. പൊലീസ്‌ കള്ളമാണ് തുടക്കം മുതൽക്കേ പറഞ്ഞത്. തെരഞ്ഞെടുപ്പു ചുമതല ഉള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പൊലീസിന്റെ പരിശോധനയെന്ന് ഷാഫി പറഞ്ഞു. കള്ളന്മാരെക്കാൾ മോശം സ്വഭാവമാണ് പൊലീസിന്. പൊലീസ്‌ മാത്രമായിരുന്നു റൂമിൽ ഉണ്ടായിരുന്നത്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അറിയപ്പെടുന്ന രണ്ട് വനിതാ നേതാക്കളുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയത് ഒട്ടും അംഗീകരിക്കുവാൻ കഴിയില്ല. ഇവിടെ നടന്നത് കൃത്യമായ നാടകം ആണ്. പൊലീസ്‌ അതിനൊത്ത് തുള്ളുകയാണ്. വനിതാ നേതാക്കളുടെ സ്വകാര്യവസ്തുക്കൾ ഉൾപ്പെടെ പുരുഷ പൊലീസ്‌ വലിച്ചെറിഞ്ഞു. ഇത് ആരുടെ നാടകം ആണെങ്കിലും മറുപടി പറയേണ്ടി വരും. ബിജെപി-സിപിഎം സംഘനൃത്തത്തിന് പൊലീസ്‌ അവസരമൊരുക്കി. യുഡിഎഫ് നേതൃത്വമായിട്ട് ആലോചിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ അവസാനത്തെ കച്ചിത്തുരുമ്പ് ആയിരുന്നു റെയ്ഡ് നാടകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading

Featured