യു.പി പോലീസിന്റെ യാത്രാതടസ്സം ഏറ്റില്ല ; അരുൺ വാൽമീകിയുടെ കുടുംബത്തെ പ്രിയങ്ക സന്ദർശിച്ചു

യു.പി പോലീസിന്റെ യാത്ര തടസങ്ങൾ മറികടന്ന് പ്രിയങ്ക ഗാന്ധി അരുൺ വാൽമീകിയുടെ കുടുംബത്തെ സന്ദർശിച്ചു . പലതവണ യാത്രാതടസങ്ങൾ യു.പി പോലീസ് സൃഷ്ടിച്ചെങ്കിലും ഇതെല്ലം മറികടന്ന് ഇന്നലെ അർധരാത്രിയോടെയാണ്‌ പ്രിയങ്ക അരുൺ വാൽമീകിയുടെ വസതിയിലെത്തിയത് .

പോലീസ് ചെയ്തത് കൊടും ക്രൂരതയാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണവും ആശ്രിതർക്ക് ധനസഹായം നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു .അരുൺ വാൽമീകിയെ ഭാര്യയുടെ മുൻപിൽ വെച്ച് ക്രൂരമായി മർദിക്കുകയും കസേരയിൽ കെട്ടിയിട്ട് ഷോക്കടിപ്പിക്കുകയും ചെയ്തു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും കുടുംബത്തിന് നൽകാൻ തയ്യാറായില്ല .അരുൺ വാൽമീകിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രിയങ്ക പറഞ്ഞു .കുടുംബത്തിന് നഷ്ടപരിഹാരം നൽകാനായി രാജസ്ഥാൻ ഉൾപ്പെടെയുള്ള സർക്കാരുകളുമായി പ്രിയങ്ക സഹായം തേടുന്നുണ്ട് .

പോലീസ് സ്റ്റേഷനിൽ നിന്നും 25 ലക്ഷം കോഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് അരുൺ വാൽമീകിയെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തത് . ചോത്യം ചെയ്യലിനിടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് യു.പി പോലീസിന്റെ വിശദീകരണം .

Related posts

Leave a Comment