യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഒടുവില്‍ പ്രിയങ്കക്ക് അനുമതി നല്‍കി യു.പി.സര്‍ക്കാര്‍

ലഖ്നൗ: പൊലിസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധിക്ക് ഒടുവിൽ യു.പി പൊലിസ് അനുമതി നൽകി. തുടർന്ന് മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ കാണാൻ പ്രിയങ്ക പുറപ്പെട്ടു. പ്രിയങ്കയുൾപ്പെടെ നാല് പേർക്കാണ് യാത്രാനുമതി നൽകിയിട്ടുള്ളത്.

നേരത്തെ കുടുംബത്തെ കാണാൻ യാത്ര തിരിച്ചിരുന്നുവെങ്കിലും യാത്രാമധ്യേ ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിൽ അവരെ പൊലിസ് തടയുകയായിരുന്നു. തുടർന്ന് പൊലിസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. താൻ എവിടെപ്പോയാലും യു.പി പൊലിസ് തടയുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.

Related posts

Leave a Comment