ഗസ്റ്റ് ഹൗസ് വൃത്തിയാക്കി പ്രിയങ്ക ഗാന്ധി ; പിടിച്ച്‌ വലിച്ച പൊലീസുകാരോട് രൂക്ഷമായി പ്രതികരിച്ചു ; വീഡിയോ വൈറൽ

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചൂലെടുത്ത് പ്രിയങ്ക മുറി വൃത്തിയാക്കുന്ന വീഡിയോ വൈറലായി.സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസില്‍ പൊലീസ് കസ്റ്റഡിയിലാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സിതാപുര്‍. ഇവിടെ തന്നെ സൂക്ഷിച്ചിരിക്കുന്ന പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കുന്ന വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവിടം വൃത്തിയാക്കിയ ശേഷം പ്രിയങ്ക നിരാഹാര പ്രതിഷേധത്തിലാണെന്നാണ് എന്‍ ഡി ടി വി റിപോര്‍ട് ചെയ്യുന്നത്.ലഖിംപൂരില്‍ പ്രതിഷേധ സമരത്തിടെ വാഹനം കയറി മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ചെന്ന പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വന്‍ പൊലീസ് സന്നാഹത്തെയാണ് പ്രിയങ്കയെയും സംഘത്തെയും തടയാന്‍ യു പി പൊലീസ് നിയോഗിച്ചത്.

പ്രിയങ്കയുടെ ചുറ്റും വളഞ്ഞ പൊലീസുകാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രിയങ്ക പിന്‍മാറാന്‍ തയ്യാറായില്ല. മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത പൊലീസുകാരാണ് തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.ഞായറാഴ്ച രാത്രി വൈകി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. പിടിച്ച്‌ വലിച്ച പൊലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Related posts

Leave a Comment