ഡോ. കഫീൽ ഖാനെ യു.പി സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു; കഫീൽ ഖാന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്‌സിജനില്ലാത്തതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഡോ. കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. ബി.ആർ.ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017 മുതൽ സസ്‌പെൻഷനിലാണ് കഫീൽ ഖാൻ. സസ്‌പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരവേയാണ് സർക്കാർ നടപടി. അതേസമയം കഫീൽ ഖാന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തങ്ങൾ ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് സർക്കാർ ഓർക്കണമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പാർട്ടി ഡോ. കഫീലിനൊപ്പമാണെന്നും ഉത്തർപ്രദേശിൽ പാർട്ടി ചുമതല വഹിക്കുന്ന പ്രിയങ്ക പ്രതിഷേധ പോസ്റ്റർ സഹിതമുള്ള ട്വിറ്റീൽ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും തന്നെ പിന്തുണച്ച കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് നന്ദി പറയുന്നുവെന്നും കഫീൽ ഖാൻ അറിയിച്ചു.

Related posts

Leave a Comment