Connect with us
48 birthday
top banner (1)

Featured

മിനിമം താങ്ങു വില ഉറപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ കർഷകരെ കബളിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

Avatar

Published

on

മമ്പാട്/വയനാട്: കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ അവരെ കബളിപ്പിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാട് കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കോവിഡ് സമയത്ത് സംരക്ഷിക്കുന്നതിന് പകരം ജനങ്ങളോട് കൈ കൊട്ടാൻ പറയുകയാണ് പ്രധാനമന്ത്രി ചെയ്തത്. കർഷകർ ഡൽഹിയിലേക്ക് മാർച്ചുമായി വന്നപ്പോൾ പ്രധാനമന്ത്രിക്ക് സംസാരിക്കാൻ രണ്ടു മിനിറ്റ് പോലുമില്ലായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിൻ്റെ മണ്ണാണിത്

രാജ്യത്തെ വിഭജിക്കാനുള്ള ശക്തികൾക്കെതിരെ നിങ്ങൾ ഇപ്പോഴും പോരാടുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ അടിസ്ഥാനം ഭഗവത് ഗീതയും ഖുർആനും ബൈബിളും നൽകിയ ആശയധാരകളാണ്. എന്നാൽ കഴിഞ്ഞ 10 വർഷമായി ജനങ്ങളെ വിഭജിച്ച് അതിൽ മുതലെടുപ്പ് നടത്തുന്ന ഒരു രാഷ്ട്രീയമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ സഹോദരങ്ങളെ വെറുക്കാനും അവരോട് വിദ്വേഷം കാണിക്കാനുള്ള രാഷ്ട്രീയമാണ് അവർ പഠിപ്പിക്കുന്നത്. ആദിവാസി ഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ അഞ്ചോ ആറ് വ്യവസായികൾക്ക് വിൽക്കുകയാണ്. ബി.ജെ.പി രാജ്യത്ത് വിഭാഗീയത പടർത്തി കൊണ്ടിരിക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ ജനങ്ങൾക്ക് ഉപദ്രവം മാത്രമാണ് ഉണ്ടാകുന്നത്. ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുന്നതേയില്ല. ജനങ്ങളിൽ വർഗീയ വിഭജനം ഉണ്ടാക്കുന്നതിന് വേണ്ടി വൈകാരികമായ പ്രശ്നങ്ങളാണ് അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളെ കുറിച്ച് അവർ സംസാരിക്കുന്നില്ല. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ലഭിക്കാത്തവരെക്കുറിച്ച് അവർക്കൊന്നും പറയാനില്ല. നോട്ട് നിരോധനവും ജി എസ് ടിയും മൂലം തകർന്നടിഞ്ഞ ചെറുകിട മേഖലയെ കുറിച്ച് അവർ മിണ്ടുന്നില്ല. കോവിഡ് സമയത്ത് യാതൊരു പരിഗണനയും കിട്ടാത്ത സാധാരണ ജനങ്ങളെക്കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളത്. എത്രകാലം ഈ രാഷ്ട്രീയത്തെ നമ്മളെ ഭരിക്കാൻ നമ്മൾ സമ്മതിക്കുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പതുക്കെ നമ്മുടെ ഓരോ അവകാശങ്ങളും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ പൂർണമായും ദുർബലപ്പെടുത്തുന്നത് വരെ നമ്മൾ നോക്കി നിൽക്കണോ? സത്യത്തിനു വേണ്ടി നമ്മൾ പോരാടണം. നിങ്ങളുടെ പ്രശ്നങ്ങളെയും നിങ്ങളെയും കൃത്യമായി മനസ്സിലാകുന്ന രാഷ്ട്രീയമാണ് നിങ്ങൾക്ക് വേണ്ടത്. ആരോഗ്യ മേഖലയിലെയും അടിസ്ഥാന വികസന മേഖലയിലെയും കായിക മേഖലയിലെയും എല്ലാ വികസനത്തിനും ഞാൻ പൂർണ പിന്തുണയുമായി നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Advertisement
inner ad

എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ എംപി, ദീപാ ദാസ് മുൻഷി, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ, ഹൈബി ഈഡൻ എംപി, സി. മഹേഷ് എംഎൽഎ, യു.എ ലത്തീഫ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ്, അജയ് മോഹൻ, എൻ. സൂപ്പി, ടി.പി അഷ്റഫലി, പി. ഖാലിദ്, പി. അബ്ദുൽ കരീം, കെ.സി കുഞ്ഞിമുഹമ്മദ്, ഷമീന മമ്പാട് പങ്കെടുത്തു.

Advertisement
inner ad

Featured

പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന്

Published

on

കണ്ണൂർ: എ ഡി എം നവീന ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

ആഗ്രയ്ക്ക് സമീപം മിഗ് 29 യുദ്ധവമാനം തകർന്നു വീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

on

ലക്നോ: വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു. ആഗ്രയ്ക്ക് സമീപത്തുണ്ടായ അപകടത്തിൽ പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആഗ്രയിലെ കരഗോൽ എന്ന ഗ്രാമത്തിലെ തുറസായ സ്ഥലത്താണ് വിമാനം തകർന്നു വീണത്. നിലത്തുവീണ് നിമിഷങ്ങൾക്കുള്ളിൽ വിമാനം പൂർണമായി കത്തിയമർന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പൈലറ്റുമാർ പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന.

അപകടത്തെ തുടർന്ന് ഉന്നത വ്യോമസേന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെ യാണ് അപകടമുണ്ടായത്.

Advertisement
inner ad
Continue Reading

Featured

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

Published

on

പുല്‍പ്പള്ളി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു. പുല്‍പ്പള്ളിയില്‍ വച്ചാണ് പോളിന്റെ ഭാര്യ സാലി പോള്‍, മകള്‍ സോന പോള്‍ എന്നിവരെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചത്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പുനല്‍കി.

പോളിന് ആവശ്യമായ വിദഗ്ധ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തയാണ് തന്റെ അച്ഛന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് പോളിന്റെ മകള്‍ സോന പോള്‍ പ്രിയങ്കയെ ധരിപ്പിച്ചു. കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്.

Advertisement
inner ad

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പുല്‍പ്പള്ളി ഓഫ്‌റോഡേഴ്‌സ് ക്ലബ് അംഗങ്ങളോട് സംസാരിച്ച പ്രിയങ്ക ഗാന്ധി അവരെ അഭിനന്ദിക്കുകയും ചെയ്തു. ചൂരല്‍മല ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിലുമെല്ലാം വലിയ പങ്കാണ് ജീപ്പുകള്‍ ഉപയോഗിച്ച് ഓഫ് റോഡെഴ്‌സ് ക്ലബ് നിര്‍വ്വഹിച്ചത് എന്ന് അവര്‍ അനുസ്മരിച്ചു

Advertisement
inner ad
Continue Reading

Featured