മതവും ജാതിയും മാത്രം പറയുന്ന സർക്കാരുകൾക്ക് എന്തിന് വോട്ടുചെയ്യുന്നുവെന്നു പ്രിയങ്ക ഗാന്ധി

മതവും ജാതിയും മാത്രം പറയുന്ന സർക്കാരുകൾക്ക് എന്തിനാണ് വോട്ട് ചെയ്യുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയമാണ് ഉത്തർപ്രദേശിലെ മോശം അവസ്ഥയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്ത് കോൺഗ്രസ് ഇതര സർക്കാരുകൾ വികസനത്തിന്റെ വലിയ അവകാശവാദങ്ങളല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. പനിയറയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് പ്രിയങ്ക ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

സംസ്ഥാനത്തെ കർഷകർ നേരിടുന്ന അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യത്തെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എങ്ങനെ അജ്ഞനായിരിക്കാൻ കഴിയുമെന്നും പ്രിയങ്ക ചോദിച്ചു. ‘യുപിക്ക് പുരോഗതി പ്രാപിക്കാമായിരുന്നു, പക്ഷേ ബിജെപി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന പരസ്യങ്ങൾ മാത്രമേയുള്ളൂ ഇവിടെ, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എല്ലാം ബിജെപിക്കാരാണ്, പക്ഷേ വികസനത്തിന്റെ പേരിൽ ഇവിടെ ഒന്നും നടക്കുന്നില്ല, എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉയർന്നുവന്നത്, അതിനുള്ള ഉത്തരം കഴിഞ്ഞ 30 വർഷമായി ഇത് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള രാഷ്ട്രീയമായിരുന്നു എന്നതാണ് പ്രിയങ്ക പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളുടെ വികാരങ്ങൾ മുതലെടുത്തുകൊണ്ട് മാത്രമാണ് ബഹുജൻ സമാജ് പാർട്ടിക്കും സമാജ്വാദി പാർട്ടിക്കും ബിജെപിക്കും സർക്കാരുണ്ടാക്കാൻ കഴിഞ്ഞതെന്നും അതിനാൽ സംസ്ഥാനം വികസനം കണ്ടില്ലെന്നും അവർ പറഞ്ഞു. ‘അത്തരമൊരു അവസ്ഥയിൽ, ജോലി ചെയ്യേണ്ട ആവശ്യമില്ല എന്നത് നിങ്ങൾ നേതാക്കളെ ശീലപ്പിച്ചു, നിങ്ങൾ എല്ലാവരും തെറ്റാണ് ചെയ്തത്, നിങ്ങളുടെ കുട്ടികൾ തൊഴിൽ രഹിതരായാലും വൈകാരിക വിഷയങ്ങളിൽ കണ്ണടച്ച്‌ നിങ്ങൾ വോട്ട് ചെയ്യും,’ പ്രിയങ്ക വോട്ടർമാരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Related posts

Leave a Comment