പ്രിയങ്കഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവം ; രാജ്ഭവന് മുന്നിൽ കോൺഗ്രസ് എംഎൽഎമാരുടെ പ്രതിഷേധം

തിരുവനന്തപുരം : കർഷകരെ കൂട്ടക്കൊല ചെയ്ത പ്രദേശം സന്ദർശിക്കുവാൻ തിരിച്ച പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യു.പി പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പ്രതിഷേധ സമരം രാജ്ഭവന് മുന്നില്‍ നടന്നു.പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, സി ആർ മഹേഷ്,കെ ബാബു, അൻവർ സാദത്ത്, റോജി എം ജോൺ, ടി ജെ വിനോദ്, സനീഷ് കുമാർ ജോസഫ്, സജീവ് ജോസഫ്,മാത്യു കുഴൽനാടൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment