പ്രിയങ്ക ഗാന്ധി നിരാഹാരം തുടങ്ങി, സീതാംപുരിലേക്കു കോണ്‍ഗ്രസ് പ്രവാഹം

ലക്നോ: പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിരാഹാര സമരം തുടങ്ങി. കര്‍ഷകരെ കൂട്ടക്കൊല ചെയ്ത ലഖിംപുരിലേക്കു തന്നെ കടത്തിവിടണമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹം. സംഘര്‍ഷസാധ്യത കണക്കിലെടിത്താണ് അവരെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസ്.

നാലു കര്‍ഷകരടക്കം ഒന്‍പത് പേരെ കൂട്ടക്കൊല ചെയ്ത ലഖിംപുരിലേക്ക് ഞായറാഴ്ച രാത്രി തന്നെ എത്തിച്ചേരാന്‍ പ്രിയങ്ക ശ്രമിച്ചിരുന്നു. എന്നാല്‍ വഴിയി‍ല്‍ തടഞ്ഞ് അവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി സീതാംപുര്‍ പൊലീസ് ഗസ്റ്റ് ഹൗസിലേക്കു മാറ്റി. വളരെ കുറച്ച് നേതാക്കള്‍ക്കൊപ്പം പ്രിയങ്കയെ ഇന്നലെ രാത്രിയും ഇവിടെയാണ് താമസിപ്പിച്ചത്. ഇന്നു രാവിലെ പ്രാതല്‍ തിരസ്കരിച്ച പ്രിയങ്ക താന്‍ ഉപവസിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മെഡിക്കല്‍ സഹായവും തേടി.

നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇപ്പോള്‍ സീതാംപുര്‍ പൊലീസ് ഗസ്റ്റ്ഹൗസിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. പ്രിയങ്കയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

Related posts

Leave a Comment