ഇൻകാസ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ “പ്രിയദർശിനി സ്റ്റാൾ” ആരംഭിക്കുന്നു

ലോകോത്തര സാംസ്കാരിക മേളയായി അംഗീകരിക്കപ്പെട്ടിട്ടുള്ള “ഷാർജ പുസ്തകോത്സവത്തിൽ” ഇൻകാസ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ ഈ വർഷവും “പ്രിയദർശിനി സ്റ്റാൾ” ആരംഭിക്കുകയാണ്.

നവം. 3 മുതൽ 13 വരെ നീളുന്ന ബുക്ക് ഫെയറിൽ, 150 ടൈറ്റിലുകളിൽ ആയിരക്കണക്കിന്ന് പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

പ്രിയദർശിനി പബ്ലിക്കേഷൻസ്, വീക്ഷണം, ശ്രേഷ്ഠ ബുക്ക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളാണ് സ്റ്റാളിൽ അവതരിപ്പിക്കുന്നത്. ആകർഷണീയ
മായ പാക്കേജിലും മിതമായ വിലയിലും വായനക്കാർക്ക് മേന്മയുള്ള പുസ്തകങ്ങൾ എത്തിക്കാനാണ് ഇൻകാസ് ഉദ്ദേശിക്കുന്നത്.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,. ടി. എൻ. പ്രതാപൻ എം. പി. തുടങ്ങി നിരവധി നേതാക്കൾ സ്റ്റാൾ സന്ദർശിക്കുന്നതായിരിക്കുമെന്ന് ഓർഗനൈസിങ്ങ് കമ്മിററി ചെയർമാൻ സഞ്ജു പിളള, ഇൻകാസ് യു എ ഇ ആക്ടിംങ്ങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി എന്നിവർ അറിയിച്ചു.

Related posts

Leave a Comment