Connect with us
head

Global

അംഗപരിമിതർക്ക് കൈത്താങ്ങായി പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം

Veekshanam

Published

on

കണ്ണൂർ : ശാരീരിക വെല്ലുവിളികൾ നേരിടുന്ന അംഗപരിമിതർക്ക് കൈത്താങ്ങുമായി പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്‌ട്രേലിയ. കേരളത്തിലുടനീളം അംഗപരിമിതരെ സഹായിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വീൽചെയർ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി നിർവ്വഹിച്ചു. പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ കഴിഞ്ഞ തിരുവോണനാളിൽ ‘കൈത്താങ്ങ്’ എന്ന പേരിൽ നടത്തിയ പായസ ചലഞ്ചിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വരുംദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വീൽ ചെയറുകൾ വിതരണം ചെയ്യും. എറണാകുളം ജില്ലയിൽ അങ്കമാലി വട്ടപറമ്പിൽ റോജി എം ജോൺ എംഎൽഎ ജനുവരി 15ന് നിർവഹിക്കും. തൃശൂർ ജില്ലയിലെ വിതരണം മാളയിൽ ജനുവരി 16ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ നിർവഹിക്കും. കോട്ടയം ജില്ലയിലേത് തലയോലപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 4ന് നിർവഹിക്കുന്നതാണെന്നും പ്രിയദർശിനി കൽച്ചറൽ ഫോറത്തിന്റെ ഭാരവാഹികൾ അറിയിച്ചു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ വൻ ബോംബ് സ്ഫോടനം

Published

on

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ വൻ ബോംബ് സ്ഫോടനം. ഉച്ചയോടെ നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തിനും ക്വറ്റ കന്റോൺമെൻറിൻറെ പ്രവേശന കവാടത്തിനും സമീപമുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്നാണ് പാക് മാധ്യമങ്ങളും
റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ ഒരു മരണം ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെഹ്‍രികെ താലിബാൻ ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

Continue Reading

Featured

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു

Published

on

ദുബായ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (81) അന്തരിച്ചു. പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. പാക്കിസ്ഥാന്റെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്. ‌

Advertisement
head
Continue Reading

Featured