പ്രിയദർശിനി പബ്ലിക്കേഷൻസ് ബുക്ക്സ്റ്റാൾ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ഷാർജ: ആഗോള ശ്രദ്ധ നേടിയ 40-ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇൻകാസ് യു എ ഇ യുടെ ആഭിമുഖ്യത്തിലുള്ള പ്രിയദർശിനി പബ്ലിക്കേഷൻസ് ബുക്ക്സ്റ്റാൾ മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടിയ ഉദ്ഘാടന ചടങ്ങിൽ ഇൻകാസ് യു.എ.ഇ ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ സഞ്ജു പിള്ള സ്വാഗതമാശംസിച്ചു. മലപ്പുറം യു.ഡി.എഫ് ചെയർമാൻ പി. ടി അജയ് മോഹൻ, കെ.പി.സി.സി സെക്രട്ടറി ഐ. മൂസ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി പുന്നക്കൻമുഹമ്മദാലി നന്ദി രേഖപ്പെടുത്തി.

Related posts

Leave a Comment