Global
പ്രിയദർശിനി പെർത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം പെർത്തിലെ വില്ലിട്ടൺ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഓഗസ്റ്റ് 15 ന് നടത്തുകയുണ്ടായി.
പ്രസ്തുത ചടങ്ങിൽ സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിച്ച സെക്രട്ടറി ജിജോ ജോസഫ് ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് പ്രത്യേകം ഓർമിപ്പിച്ചു.
പ്രസിഡന്റ് പോളി ചെമ്പൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തി കൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി, സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം ജവാഹർലാൽ നെഹ്റു ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആയി സ്ഥാനം ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകൾ വളരെ ദയനീയമായിരുന്നുവെന്നും അതിനു ശേഷം ഇത്തരം മേഖലകളിൽ പുരോഗതി കൈവരുത്തുന്നതിന് കോൺഗ്രസ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
തുടർന്ന് നടന്ന പൊതു യോഗത്തിൽ കേരളത്തിലെ നിർധനരായ ഭിന്നശേഷിക്കാരായവർക്ക് സഹായത്തിനുള്ള ഉപകരണങ്ങൾ നല്കുന്നിതിനായ് ഒരു കമ്മിറ്റി രൂപീകരിക്കുകയും, ഇതിലേക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായ് തിരുവോണദിവസം ഒരു പായസം ചലഞ്ച് നടത്തുവാനും തീരുമാനിച്ചു.
ഐറീൻ നിജോവിന്റെ വയലിൻ സംഗീതത്തിലൂടെയുള്ള ദേശീയ ഗാനാലാപനം ചടങ്ങിന് മാറ്റ് കൂട്ടി, ചടങ്ങിൽ പായസ വിതരണവും ഉണ്ടായിരുന്നു.
സുബാഷ് മങ്ങാട്ട്, തോമസ് ഡാനിയേൽ, ശ്രീരേഖ ശ്രീകുമാർ, സോയ് സിറിയക്ക്, ജെനീഷ് ആന്റണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ട്രഷറർ പ്രബിത്ത് പ്രേംരാജ് നന്ദി അർപ്പിച്ചു സംസാരിച്ചതോടെ ചടങ്ങുകൾ പര്യവസാനിച്ചു.
Featured
ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

- മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്
ശ്രീനഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീനഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.
Featured
ഓസ്ട്രേലിയൻ ഓപ്പൺ; ചരിത്രമെഴുതി നൊവാക് ദ്യോകോവിച്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെൽബൺ പാർകിൽ 24കാരനായ ഗ്രീക് താരം സിറ്റ്സിപാസിനെയാണ് 35കാരനായ സെർബിയൻ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന റഫേൽ നദാലിന്റെ റെക്കോർഡിനൊപ്പമെത്തി ദ്യോകോവിച്. സ്കോർ: 6–3, 7–6, 7–6. ദ്യോകോവിചിന്റെ 22ാം കിരീടവും 10ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമാണിത്. വിംബിൾഡൺ -ഏഴ്, യു.എസ് ഓപ്പൺ -മൂന്ന്, ഫ്രഞ്ച് ഓപ്പൺ -രണ്ട് എന്നിങ്ങനെയാണ് ദ്യോകോവിചിന്റെ മറ്റ് ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ.
Delhi
മധ്യപ്രദേശിൽ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു

ഗ്വാളിയർ : മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി വ്യോമസേന.അപകടകാരണം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണോ എന്നതാണ് ആദ്യം അന്വേഷിക്കുന്നത്. അപകടത്തില്‍ രണ്ട് വിമാനങളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ചു.
വിമാന ഭാഗങ്ങള്‍ പതിച്ച ഭരത്പൂരും മൊറേനയും തമ്മില്‍ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം, വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങള്‍ പതിച്ചത്. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വ്യോമസേനയില്‍ നിന്ന് വിവരങ്ങള്‍ തേടി.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login