​ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ ; വയറലായി ഫോട്ടോസ്

ഒരൊറ്റ ചിത്രവും അതിനു മുൻപ് കണ്ണിറുക്കുന്ന ട്രെൻഡിങ് വീഡിയോയുമായി ഹിറ്റ് ആയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. മലയാളത്തിൽ പിന്നീട് കൂടുതൽ ചിത്രങ്ങളിൽ പ്രിയ എത്തിയില്ലെങ്കിലും, ഇവിടെ നിന്നും പ്രിയ നേരെ പോയത് ബോളിവുഡിലേക്കാണ്. ഇനിയും പുറത്തിറങ്ങാതെ ‘ശ്രീദേവി ബംഗ്ലാവ്’ എന്ന സിനിമ ഒട്ടേറെ വിവാദങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തു.തന്റെ ഫോട്ടോഷൂട്ട്, യാത്രാ വിശേഷങ്ങളുമായി പ്രിയ നിരന്തരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ റഷ്യൻ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. 7.1 മില്യൺ ഫോളോവേഴ്സാണ് പ്രിയ വാര്യർക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. വൈറൽ കണ്ണിറുക്കാണ് ലോകമെമ്പാടും പ്രിയ വാര്യർക്ക് ആരാധകരെ നേടിക്കൊടുത്തത്.പ്രിയ വാര്യർ പോസ്റ്റ് ചെയ്യുന്ന മിക്ക പോസ്റ്റുകളും ആരാധകർ ഹൃദയത്തിലേറ്റി വൈറലാക്കാറുണ്ട്. പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് എത്തിയിരിക്കുന്നത്. ഗൃഹലക്ഷ്മി മാഗസിന് വേണ്ടി വഫറയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Related posts

Leave a Comment