Connect with us
48 birthday
top banner (1)

Kannur

എതിർത്തതെല്ലാം വെറുതേ, പ്രിയ വർ​ഗീസ് ഇന്നു ജോലിയിൽ പ്രവേശിച്ചു

Avatar

Published

on

കണ്ണൂർ: വിവാദങ്ങൾക്കും കോടതി വിധികൾക്കും യുജിസി ചട്ടങ്ങൾക്കും പുല്ലുവില. ചാൻസിലർ കൂടിയായ ​ഗവർണർ ശക്തിയുക്തം എതിർത്തതും വെറുതേ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർ​ഗീസ് കണ്ണൂർ സർവകലാശായിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇന്നു ജോലിയിൽ പ്രവേശിച്ചു. സംസ്ഥാനത്തെ സ്കൂളുകളിലും കോളെജുകളിലുമായി 15000 ഓളം അധ്യാപകർ ശമ്പളമില്ലാതെ വർഷങ്ങളായി ജോലി നോക്കുമ്പോൾ പ്രിയ വർ​ഗീസിന്റെ ശമ്പള ബില്ലും ഈ മാസം തന്നെ മാറിക്കൊടുക്കാനുള്ള രാഷ്‌ട്രീയ സമ്മർദങ്ങളും തുടങ്ങി.

രാഷ്ട്രീയ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചത്. നീലേശ്വരം ക്യാമ്പസിലെ മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലാണ് നിയമനം. ഹൈക്കേടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രിയ നിയമനം നേടിയത്. ഹൈക്കോടതി ഉത്തരവിനെതിരെ യുജിസി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisement
inner ad

പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്നാണ് സർവ്വകലാശാല നിയമന ഉത്തരവ് കൈമാറിയത്. ഉത്തരവ് ലഭിച്ചതിന് പിന്നാലെ പ്രിയ വർഗീസ് സർവകലാശാല ആസ്ഥാനത്ത് എത്തി ജോലിയിൽ പ്രവേശിച്ചു. നീലേശ്വരം ക്യാമ്പസിലാണ് നിയമനം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured

പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി; ‘അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം’ എന്ന് പരാമർശം

Published

on

കണ്ണൂർ: പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Continue Reading

Kannur

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ജീപ്പ് അപകടത്തിൽപെട്ടു

Published

on

കണ്ണൂർ: ആലക്കോട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ആലക്കോട് സെൻറ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോയ ജീപ്പാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. അപകട കാരണം എന്തെന്ന് വ്യക്തമല്ല.

Continue Reading

Featured