Connect with us
fed final

Kerala

പ്രിയദർശിനി പാലിയേറ്റീവ് കെയർ സൊസൈറ്റി ഉദ്ഘാടനവും സഹായവിതരണവും തിങ്കളാഴ്ച

Avatar

Published

on

കൊല്ലം: ശൂരനാട് വടക്ക് തെക്കേമുറി കേന്ദ്രമാക്കി പുതുതായി പ്രവർത്തനം തുടങ്ങുന്ന പ്രിയദർശിനി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം അടുത്തമാസം രണ്ടിന് നടക്കും. ശയ്യാവലംബരായ രോ​ഗികൾക്ക് സാന്ത്വന സ്പർശമേകുകയാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്നു സൊസൈറ്റി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിർധന ജനങ്ങൾക്കു സജന്യ ഭക്ഷണം, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം, സ്കോളർഷിപ്പ്, ചികിത്സാസഹായം, കിടപ്പടമില്ലാത്തവർക്ക് പുനരധിവാസം തുടങ്ങിയ ക്ഷേമ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തൊഴിൽ പരശീലനം, നൈപുണ്യ വികസനം തുടങ്ങിയ പദ്ധതികളും നടപ്പാക്കും.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3.30ന് ചക്കുവള്ളിയിൽ നടക്കുന്ന സമ്മേളനത്തിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള ഭദ്രദീപം തെളിയിക്കും. ശശി തരൂർ എംപി ഉ​ദ്ഘാടനം നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി സഹായ വിതരണം നിർവഹിക്കും. ആർ. ചന്ദ്രേഖരൻ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, ഡോ. പുനലൂർ സോമരാജൻ, ആർ. ഹരികുമാർ, കുമ്പളത്ത് ശങ്കരപ്പിള്ള, ബിജു തുണ്ടിൽ, എ. സുകുമാരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ, എച്ച്. അബ്ദുൾ ഖലീൽ, അനു താജ് തുടങ്ങിയവർ പ്രസം​ഗിക്കും.
സൊസൈറ്റി സെക്രട്ടറി വി. വേണു​ഗോപാലക്കുറുപ്പ്, ട്രഷറർ ആർ. നളിനാക്ഷൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

Published

on

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.

Continue Reading

Kerala

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി.വേണുഗോപാൽ എം.പി

Published

on

തിരുവനന്തപുരം : മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ഭരണഘടന, കമ്പനി, ക്രിമിനൽ എന്നീ നിയമ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണിയുടെ സേവനം നിസ്തുലമാണ്. സംസ്ഥാനത്തെ പൊതുശ്രദ്ധയാകർഷിച്ച പല കേസ്സുകളിലും അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നിയമ രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Continue Reading

Kerala

തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.

കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured