Featured
വിദേശ- സ്വകാര്യ സർവകലശാലാ നിയമ നിർമാണ ബില്ല്
വകുപ്പും കൗൺസിലും അറിയാതെ
കൊല്ലം: സംസ്ഥാനത്തേക്ക് സ്വകാര്യ വിദേശ സർവകലാശാലകളെ ക്ഷണിക്കുന്ന കാര്യവും ഇതു സംബന്ധിച്ച നിയമ നിർമാണ ബില്ലും ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും അറിയാതെ. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രസംഗിച്ചപ്പോഴാണ് വകുപ്പ് കാര്യം അറിഞ്ഞതെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നേരത്തേ സൂചിപ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശമായിരിക്കാം എന്നാണ് വകുപ്പിലെ പലരും കരുതിയത്.
എന്നാൽ ബജറ്റിൽ വിദേശ സർവ്വകലാശാലകൾക്കുള്ള ശുപാർശ നൽകിയത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അല്ലെന്ന് വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ഒരു വാർത്താ ചാനലിലൂടെ വെളിപ്പെടുത്തിയതോടെ, വകുപ്പിനും കൗൺസിലിനും മീതേ മറ്റേതോ അധികാരകേന്ദ്രമാണു തീരുമാനത്തിനു പിന്നിലെന്നു വ്യക്തമായി. എല്ലാ വകുപ്പുകളുടെയും കാര്യം മുഖ്യമന്ത്രിയുടെ ഓഫീസാണ് നോക്കുന്നതെന്ന ആരോപണമാണ് ഇതോടെ ശക്തമാകുന്നത്. ബജറ്റിൽ തങ്ങളുടെ വകുപ്പുകളെ തഴഞ്ഞെന്നു സിപിഐ മന്ത്രിമാരുടെ ആരോപണത്തിനു പിന്നാലെയാണ് സിപിഎം ഭരിക്കുന്ന വകുപ്പ് തന്നെ സുപ്രധാന നയതീരുമാനം തങ്ങളറിഞ്ഞില്ല എന്നു തുറന്നു സമ്മതിക്കുന്നത്.
നയരൂപീകരണത്തിനായി കോൺക്ലേവ് സംഘടിപ്പിക്കുന്ന കാര്യം ഉന്നതവിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടില്ലെന്നും രാജൻ ഗുരുക്കൾ ചാനലിനോടു പറഞ്ഞു. വിദേശ സർവ്വകലാശാലയെ സ്വീകരിക്കാനുള്ള ബജറ്റ് പ്രഖ്യാപനം വകുപ്പ് അറിഞ്ഞില്ലെന്ന പരാതിയായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രിക്ക്. വകുപ്പിനെ മറികടന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർദ്ദേശം മുന്നോട്ട് വെച്ചെന്നായിരുന്നു ആദ്യം പരാതി. എന്നാൽ വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ കൗൺസിലും കൈമലർത്തിയതോടെ തീരുമാനത്തിനു പിന്നിൽ ആരെന്നാണ് പുതിയ അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ചു നടക്കുന്ന കിച്ചൻ ക്യാബിനറ്റാണ് പിന്നിലെന്ന ആക്ഷേപം സിപിഎമ്മിലും ഉയരുന്നുണ്ട്. സ്വകാര്യ വിദേശ സർവകലാശാലകളെകുറിച്ച് പാർട്ടി തലത്തിലോ അധ്യാപക- വിദ്യാർഥി സംഘടനകളുമായോ ചർച്ച ചെയ്തിട്ടില്ല. ഇടതു മുന്നണിയിലും ഇതു സംബന്ധിച്ച് ചർച്ച ചെയ്യാതെയാണ് പതിറ്റാണ്ടുകളായി സിപിഎമ്മും പോഷക സംഘടനകളും സമരം ചെയ്ത് എതിർത്തു വന്ന ഒരു നയത്തിൽ നിന്ന് സർക്കാർ യു ടേൺ എടുത്തുത്.
ധനവകുപ്പ് തന്നെ ഉന്നതതലങ്ങളിലെ ചർച്ചകൾക്ക് ശേഷം എടുത്ത നയപരമായ തീരുമാനമായിരിക്കാം വിദേശ സർവ്വകലാശാലയെന്നാണ് കൗൺസിൽ വൈസ് ചെയർമാന്റെ വിശദീകരണം. സ്വകാര്യ- വിദേശ സർവ്വകലാശാലകൾക്കായുള്ള നയരൂപീകരണത്തിന് കോൺക്ലേവ് സംഘടിപ്പിക്കാനുള്ള ചുമതല കൗൺസിലിന് നൽകിയതിലും ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം മന്ത്രി അറിഞ്ഞിരുന്നില്ല എന്ന് രാജൻ ഗുരുക്കൾ സമ്മതിച്ചു.
നയപരമായ പല കാര്യങ്ങളിലും വകുപ്പിനെ മറികടന്ന് കൗൺസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച ചെയ്ത് തീരുമാനങ്ങളിലേക്ക് പോകുന്നുവെന്ന പരാതി ഉന്നത വിദ്യാഭ്യാസവകുപ്പിന് നേരത്തെയുണ്ട്. ഇതു കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. അതിനിടെ മെഡിക്കൽ, എൻജിനീയറിംഗ്, അടക്കം സമസ്ത വിഷയങ്ങളിലും ബിരുദ- ബിരുദാനന്തര കോഴ്സുകളും പിഎച്ച്ഡി അവാർഡുകളും നൽകാൻ അനുമതി നൽകുന്ന സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാനം അന്തിമ രൂപം നൽകിയെന്ന വാർത്തയും മാധ്യമങ്ങളിലൂടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയുന്നത്. ഇതു സംബന്ധിച്ച കരട് ബിൽ തയാറാക്കുന്നതിനു മുൻപ് വകുപ്പുമായി ആലോചിച്ചില്ലെന്ന ആക്ഷേപവും വകുപ്പ് തലത്തിൽ ഉയരുന്നുണ്ട്.
Featured
പിജി ഡോക്ടറുടെ കൊലപാതകം: സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാന്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്ടമാര്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബലിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Featured
എൽഡിഎഫ് സർക്കാർ നിലനിൽക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ: കെ സുധാകരൻ
കൊച്ചി: ബിജെപിയുടെ ഔദാര്യത്തിലാണ് എൽഡിഎഫ് സർക്കാർ ഇവിടെ നിലനിൽക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പക്ഷെ കേന്ദ്ര സർക്കാർ പിണറായിയെ സംരക്ഷിച്ചു നിർത്തി. എപ്പോഴെങ്കിലും കേന്ദ്രസർക്കാർ ഒരില അനക്കിയിരുന്നെങ്കിൽ ഈ സർക്കാർ താഴെ വീഴുമായിരുന്നു. ഒട്ടേറെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും കേസ് ഒന്നും പിണറായിയുടെ പേരിൽ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കാലങ്ങളോളം ജയിലിൽ കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരറ്റവും മുഖ്യമന്ത്രിയിലേക്ക് അപ്പോഴും എത്തിയില്ല. ഈ സംരക്ഷണങ്ങൾക്കുള്ള പ്രത്യുപകാരം ആണ് മുഖ്യമന്ത്രിയിൽ നിന്നും സംഘപരിവാറിന് ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാൽ മുഖ്യമന്ത്രി ഇപ്പോൾ കേരളം ഭരിക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ തന്നെയാണെന്നും സുധാകരൻ പറഞ്ഞു.
Featured
എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കും: അലോഷ്യസ് സേവ്യർ
എറണാകുളം മഹാരാജാസ് കോളേജിൽ കെ എസ് യു പ്രവർത്തകർക്ക് നേരെ ഉണ്ടായ എസ് എഫ് ഐ ഗുണ്ടായിസം പ്രതിഷേധാർഹമാണെന്നും അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന “സർഗ്ഗ”കൾച്ചറൽ പരിപാടിക്കിടെയാണ് എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് ആശിഷ്, വൈസ് പ്രസിഡൻ്റ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിന് പുറത്തു നിന്നെത്തിയവരുടെ സഹോയത്തോടെ അക്രമപരമ്പര അഴിച്ചുവിട്ടത്.
യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഹുസൈനുൽ ജുനൈസിന് ക്രൂരമായി പരിക്കേറ്റു. യൂണിറ്റ് പ്രസിഡൻ്റ് ലസീഖ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരെയും മർദ്ദിച്ചു. നേരത്തെ എസ് എഫ് ഐ പ്രവർത്തകർ ഹോസ്റ്റലിൽ കയറി ജുനൈസ് പങ്കെടുത്ത ദേശീയ കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകൾ നശിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ കെ എസ് യു സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login