സ്വകാര്യ ബസ് പണിമുടക്ക്; ക്രമീകരണം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി

നാളെ മുതൽ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകൾ പണിമുടക്കി പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കൂടുതൽ ക്രമീകരണം ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി.

ഡോക്കിലുള്ള മുഴുവൻ ബസുകളുടെയും അറ്റകുറ്റ പണികൾ പൂർത്തിയാക്കി സർവീസിന് ലഭ്യമാക്കാൻ നിർദ്ദേശം നൽകി.

വരുമാനം കുറഞ്ഞ ട്രിപ്പുകൾ സ്വകാര്യ ബസുകൾ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ മാറ്റി ക്രമീകരിക്കണം. സ്വകാര്യ ബസുകൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തും. യൂണിറ്റുകൾ ലഭ്യമായ എല്ലാ ബസുകളും സർവീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകൾ താത്കാലികമായി ക്രമീകരിച്ചു ഓപ്പറേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്

Related posts

Leave a Comment