പൃഥ്വിരാജ് ചിത്രം ‘ഭ്രമം’ ഡിജിറ്റൽ റിലീസിന്; ഒക്ടോബർ 7 ന് ആമസോൺ പ്രൈം വീഡിയോയിൽ

പൃഥ്വിരാജ് ചിത്രം ‘ഭ്രമം’ ഒക്ടോബർ 7 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രദർശനത്തിനെത്തും. 2018 ൽ പുറത്തിറങ്ങിയ ‘അന്ധാദുൻ’ എന്ന ബോളിവുഡ് ചിത്രത്തിൻറെ റീമേക്കാണ് ഭ്രമം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ആയുഷ്മാൻ ഖുറാനയായിരുന്നു. ഭ്രമത്തിൽ ആയുഷ്മാൻ ഖുറാനയുടെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദൻ, രാഷി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച് രവി കെ ചന്ദ്രനാണ് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്. തിരക്കഥ സംഭാഷണം – ശരത് ബാലൻ, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജയ്ക്സ് ബിജോയ്.

Related posts

Leave a Comment