തടവുപുള്ളികൾക്ക് മദ്യവും ഫോണും സുലഭം; കെ ബാബുവും മുഖ്യമന്ത്രിയും തമ്മിൽ വാദപ്രതിവാദം

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉൾപ്പെടെയുള്ള തടവുകാർക്ക് ജയിലിൽ മദ്യവും ഫോണുമെല്ലാം സുലഭമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അംഗം കെ ബാബുവും അത് യുഡിഎഫിന്റെ കാലത്തായിരുന്നുവെന്ന ന്യായവാദം മുഴക്കി
മുഖ്യമന്ത്രിയും തമ്മിൽ വാദപ്രതിവാദം. ഇന്നലെ നിയമസഭയിൽ ചോദ്യോത്തര വേളയിലായിരുന്നു ഇത്. തടവുകാർക്ക് മദ്യവും ഫോണുമെല്ലാം സുലഭമായി ലഭിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് അലോസരമുണ്ടാകുമെന്നതിനാൽ ഇതെല്ലാം ആഭ്യന്തര വകുപ്പിന്റെ പിഴവാണെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു ബാബുവിന്റെ പരാമർശം. എന്നാൽ, ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽ നിന്ന് സിംകാർഡും മൊബൈൽ ഫോണുമെല്ലാം പിടികൂടിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ടി.പി കേസിലെ പ്രതികളെ കണ്ണൂരിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റിയപ്പോൾ നടത്തിയ പരിശോധനയിലാണ് സിം കാർഡും മൊബൈലുമെല്ലാം പിടികൂടിയത്. അന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്. ഏത് ഭരണകാലത്തായാലും തടവുകാർ നിയമം വിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്.  ടി.പി കേസിലെ പ്രതികൾ ആവർത്തിച്ച് കുറ്റം ചെയ്യുന്നുവെന്നത് സംബന്ധിച്ച  ചില വാർത്തകൾ വന്നിട്ടുണ്ട്. ഇതിെൻറ നിജിസ്ഥിതി പരിശോധിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജയിൽ ഭരണസംവിധാനം കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment