Connect with us
fed final

Kasaragod

എസ്എഫ്ഐ ഭീഷണി: സർക്കാർ കോളെജ് പ്രിൻസിപ്പൽ ദീർഘകാല അവധിയിൽ

Avatar

Published

on

കാസർകോട്: എസ്എഫ്ഐ ഭീഷണിയെത്തുടർന്ന് സർക്കാർ കോളെജ് പ്രിൻസിപ്പൽ ദീർഘകാല അവധിയിൽ പ്രവേശിച്ചു. കാസർകോട് സർക്കാർ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എൻ. രമയാണു ദീർഘകാല അവധിയിൽ പ്രവേശിച്ചത്. മാർച്ച് 31 വരെ അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അധ്യാപികയെ കോളജിൽ തടയുമെന്ന് എസ് എഫ് ഐ ഭീഷണിക്കു പിന്നാലെയാണ് അവധി. എസ്എഫ്ഐ അക്രമത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടാനാണ് അവധി എടുക്കുന്നതെന്ന് ഡോ. രമ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാർമ്മികതയും പുലർത്താത്ത എസ്എഫ്ഐ അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത എൻ്റെ വധം നടത്താൻ നിൽക്കുകയാണ്. അതിന് നിന്നു കൊടുക്കാൻ ഇല്ലെന്നും രമ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.രമ കോളജിൽ മയക്കുമരുന്ന് വിൽപന സജീവമാണെന്നും കോളേജിലെ വിദ്യാർഥികൾക്കിടയിൽ അസാൻമാർഗികമായ പലതും നടക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എസ്എഫ്ഐ രംഗത്തെത്തിയത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

Published

on

കാഞ്ഞങ്ങാട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനാണ്.
2005ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ‍ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങൾ (കവിതകൾ), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികൾ. കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

മഹാകവി പി. സ്മാരക യുവകവി പ്രതിഭാപുരസ്കാരം, മൂടാടി ദാമോദരൻ സ്മാരക കവിതാപുരസ്കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kannur

ചൂട് കനത്തു; മുന്നറിയിപ്പുമായി കേന്ദ്ര കലാവസ്ഥ വകുപ്പ്

Published

on

കണ്ണൂർ : ചൂട് കനത്തതോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മുന്നറിയിപ്പുമായി കേന്ദ്ര കലാവസ്ഥ വകുപ്പ്. ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില സാധാരണയിൽ നിന്നും മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉയർന്ന താപനില 39 ഡിഗ്രി മുതൽ 40ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

Continue Reading

Featured

മുഖ്യമന്ത്രി ഇന്നു കാസർ​ഗോട്ട്, എവിടെ കണ്ടാലും കരിങ്കൊടി കാണിക്കാൻ കെഎസ്‌യു, യൂത്ത് കോൺ​ഗ്രസ്

Published

on

കാസർ​ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കാസർ​ഗോട് ജില്ലയിൽ. അഞ്ചിടത്താണു മുഖ്യമന്ത്രിക്കു പൊതുപരിപാടികളുള്ളത്. സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധന സെസിനെതിരേ യുഡിഎഫ് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് കെഎസ്‌യു, യൂത്ത് കോൺ​ഗ്രസ് ജില്ലാ നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ പൊതു പരിപാടികൾ നടക്കുന്ന എല്ലായിടത്തും പ്രതിഷേധിക്കുമെന്ന് നേതാക്കൾ പറഞ്ഞു. അതേ സമയം, എല്ലായിടത്തും ശക്തമായ പൊലീസ് ബന്തവസ് ഉണ്ടാകുമെന്ന് പൊലീസും അറിയിച്ചു.

സുരക്ഷയ്ക്കായി 911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിൽ ഉണ്ട്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ഇന്നലെ കോഴിക്കോട്ട് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇരുപതോളം അകമ്പടി വാഹനങ്ങളുമായാണ് പിണറായി വിജയനെത്തിയത്. വഴിനീളെ ഓരോ അൻപതു മീറ്ററിലും പൊലീസിനെയും വിന്യസിച്ചു. എന്നിട്ടും വിവിധ കേന്ദ്രങ്ങളിൽ കെഎസ്‌യു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.
കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച ഏഴ് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങൾക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികൾക്കായെത്തിയത്. പ്രതിഷേധക്കാരെ പേടിച്ച് തിരുവനന്തപുരത്തു നിന്ന് പാലക്കാട്ട് വരെ ഹെലികോപ്റ്ററിലായിരുന്നു മുഖ്യന്റെ യാത്ര.
പിണറായിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്ത് നിൽക്കുകയായിരുന്ന രണ്ട് കെഎസ്‍യു നേതാക്കളെ വെസ്റ്റ് ഹിൽ ചുങ്കത്ത് വച്ചാണ് ടൗൺ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കരിങ്കൊടിയും കെെഎസ്‍യു കൊടിയും പൊലീസ് പിടിച്ചെടുത്തു. കരുതൽ തടങ്കലിലെടുത്ത കെഎസ്‍യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്ളോക്ക് പ്രസിഡണ്ട് രാഗിൻ എന്നിവരെ വൈകീട്ടോടെ വിട്ടയച്ചു.
കോഴിക്കോട്ടെ മുഖ്യമന്ത്രിയുടെ പരിപാടിക്ക് അസാധാരണമായ പൊലീസ് വലയമാണുണ്ടായിരുന്നത്. സദസിൽ കറുപ്പിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. മീഞ്ചന്ത ഗവൺമെൻറ് ആർട്‍സ് കോളജിൽ രണ്ട് വിദ്യാർത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു. അതേ സമയം മുഖ്യമന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ മരുമകൻ മന്ത്രി റിയാസ് മുഹമ്മദ് കറുത്ത ഷർട്ട് ധരിച്ചാണ് എത്തിയത്. അദ്ദേഹത്തിന്റെ ഷർട്ട അഴിച്ചുമാറ്റാൻ പൊലീസ് മെനക്കെട്ടതുമില്ല.
കോഴിക്കോട് കാരപ്പറമ്പിൽ കെഎസ് യു പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. സംഭവത്തിൽ അഞ്ച് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎസ് യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ, ഋഷികേശ് അമ്പലപ്പടി, ആസിഫ് നരിക്കുനി, റാഫി, റനീഫ് തുടങ്ങിയവരാണ് കരിങ്കൊടി കാണിച്ചത്.

Advertisement
inner ad
Continue Reading

Featured