Connect with us
48 birthday
top banner (1)

Politics

എസ് എഫ് ഐയുടേത് പ്രാകൃത സംസ്‌ക്കാരം: ബിനോയ് വിശ്വം

Avatar

Published

on

ആലപ്പുഴ:എസ് എഫ് ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയി വിശ്വം. പുതിയ എസ് എഫ് ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവും അറിയില്ല.എസ് എഫ് ഐ ശൈലി തിരുത്തിയേ തീരൂ.ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ് എഫ് ഐയുടേത് .പ്രാകൃതമായ സംസ്‌കാരമാണ്.

ഈ സംസ്‌കാരം എസ് എഫ് ഐയ്ക്ക് നിരക്കുന്നതല്ല.എസ് എഫ് ഐയിലുള്ളവര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം.അവരെ ചരിത്രം പഠിപ്പിക്കണം, പഠിപ്പിച്ചില്ലെങ്കില്‍ എസ് എഫ് ഐ ഇടതുപക്ഷത്തിന് ബാധ്യതയായി മാറും.എസ് എഫ് ഐയെ നേരായ വഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയായി മാറ്റണം.അവരുടെ വഴി ഈ വഴിയല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured

ദേശാഭിമാനി പത്രത്തിനെതിരെ മനു തോമസ്

Published

on

കണ്ണൂർ: തനിക്കെതിരെ പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത ‘ദേശാഭിമാനി’ പത്രം പ്രസിദ്ധീകരിച്ചതിനെതിരെ മനു തോമസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസ രൂപേണയുള്ള മനു തോമസിന്റെ പ്രതികരണം. ‘ഇവിടെമാത്രമല്ലെടാ… എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ…. പിടി..??’ എന്ന് പരിഹസിച്ചാണ് പോസ്റ്റ്.

എന്റെ വീട്ടില്‍ രാവിലെ ആറ് മണിക്ക് വീഴുന്ന ഏക പത്രം ഇപ്പോഴും ദേശാഭിമാനിയാണെന്ന് മനു പറയുന്നുന്നു. ‘ഞാന്‍ ഭീകരമായി സര്‍ക്കുലേഷന്‍ കൂട്ടിയ പത്രമാണ്. മുഖ്യധാര പത്രമായ ദേശാഭിമാനി എന്തുകൊണ്ട് എനിക്കെതിരായി ഒരു ക്വട്ടേഷന്‍ സംഘം കൊടുത്ത മാനനഷ്ടക്കേസ് വാര്‍ത്ത ആദ്യമായി കൊടുത്തു (ചില സായാഹ്നപത്രങ്ങള്‍ ഒഴികെ) എന്നതില്‍ ആശ്ചര്യമില്ല’ എന്നും മനു തോമസ് പ്രതികരിച്ചു. പി.എം.മനോജിനോടൊപ്പം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നില്‍ക്കുന്ന പടം കൂടി പങ്കുവെച്ചാണ് മനു തോമസിന്റെ പരിഹാസം.

Advertisement
inner ad
Continue Reading

Politics

വിദേശ സര്‍വ്വകലാശാലകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം: മാത്യു കുഴല്‍നാടന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

Published

on

തിരുവനന്തപുരം: വിദേശ സര്‍വ്വകലാശാലകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നോര്‍ക്കയുടെ മൈഗ്രേഷന്‍ സര്‍വ്വേയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാണ് കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ ഇതിന് മന്ത്രി ആര്‍ ബിന്ദു മറുപടി നല്‍കി. സ്റ്റുഡന്‍സ് മൈഗ്രേഷന്‍ ഒരു ആഗോള പ്രതിഭാസമാണെന്ന് ആര്‍ ബിന്ദു പ്രതികരിച്ചു.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാര്‍ത്ഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകര്‍ഷിക്കുന്ന ഘടകം. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഒരു തകര്‍ച്ചയുമില്ല. രാജ്യാന്തര തലത്തില്‍ സര്‍വ്വകലാശാലയുടെ കീര്‍ത്തി വര്‍ദ്ധിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Advertisement
inner ad
Continue Reading

Featured