Business
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനം; ഉദ്ഘാടനത്തിനൊരുങ്ങി 4000 കോടി രൂപയുടെ പദ്ധതികള്‍
കൊച്ചി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടി രൂപയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി (ഐഎസ്ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന വന്‍കിട പദ്ധതികള്‍. കൊച്ചി കപ്പല്‍ശാലയുടെ ന്യൂ ഡ്രൈ ഡോക്കും ഐഎസ്ആര്‍എഫും ആഗോള തലത്തില്‍ കപ്പല്‍ നിര്‍മ്മാണ, അറ്റക്കുറ്റപ്പണി രംഗത്ത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്താകും. ഊര്‍ജ്ജ രംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്ന ഐഒസിയുടെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എല്‍പിജി വിതരണം ഉറപ്പാക്കുന്നതിനും സഹായകമാകും. കൊച്ചി കപ്പല്‍ ശാലയില്‍ 1,799 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ന്യൂ ഡ്രൈ ഡോക്ക് മാരിടൈം രംഗത്തെ ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവവും പദ്ധതി നിര്‍വഹണ വൈദഗ്ധ്യവും വിളിച്ചോതുന്നതാണ്. മേഖലയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കായ ഇത് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. 310 മീറ്റർ നീളമുള്ള ഈ സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്കിന് 13 മീറ്റര്‍ ആഴവും 75/60 മീറ്റര്‍ വീതിയുമുണ്ട്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് സവിശേഷതകള്‍. 70000 ടണ്‍ വരെ ഭാരമുള്ള വിമാനവാഹിനികള്‍, കേപ്‌സൈസ് ആന്റ് സൂയസ്മാക്‌സ് ഉള്‍പ്പെടെയുള്ള കൂറ്റന്‍ ചരക്കു കപ്പലുകള്‍, ജാക്ക് അപ്പ് റിഗ്‌സ്, എന്‍എന്‍ജി കപ്പലുകള്‍ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. ഇത് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 പേര്‍ക്ക് നേരിട്ടും ഇതിന്റെ ആറിരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. കൂടാതെ അനുബന്ധ വ്യവസായങ്ങളുടേയും ചെറുകിട സംരംഭങ്ങളുടേയും വളര്‍ച്ചയേയും ഇത് ത്വരിതപ്പെടുത്തും.വില്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവില്‍ രാജ്യാന്തര കപ്പല്‍ അറ്റക്കുറ്റപ്പണി കേന്ദ്രമായ ഐഎസ്ആര്‍എഫ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയെ ഒരു ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 6000 ടണ്‍ ശേഷിയുള്ള ഷിഫ് ലിഫ്റ്റ് സിസ്റ്റം, ട്രാന്‍സ്ഫര്‍ സിസ്റ്റം, ആറ് വര്‍ക്ക് സ്റ്റേഷനുകള്‍, 130 മീറ്റര്‍ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേ സമയം ഉള്‍ക്കൊള്ളുന്ന 1400 മീറ്റര്‍ ബെര്‍ത്ത് തുടങ്ങിയവ ഐഎസ്ആര്‍എഫിന്റെ മാത്രം സവിശേഷതകളാണ്. കൊച്ചി കപ്പല്‍ശാലയുടെ നിലവിലെ ഷിപ്പ് റിപ്പയര്‍ സംവിധാനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിലും കൊച്ചിയെ ഒരു ആഗോള ഷിപ്പ് റിപ്പയര്‍ ഹബ് ആക്കി മാറ്റുന്നതിലും ഐഎസ്ആര്‍എഫ് നിര്‍ണായക പങ്കുവഹിക്കും. ഇന്ത്യയില്‍ ഷിപ്പ് റിപ്പയര്‍ ക്ലസ്റ്ററുകള്‍ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണിത്. ഐഎസ്ആർഎഫ് 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നൽകും. മാരിടൈം ഇന്ത്യ വിഷന്‍ 2030 എന്ന കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന മാരിടൈം വികസന പദ്ധതിയുടെ പ്രധാനലക്ഷ്യ പൂര്‍ത്തീകരണമാണ് ഈ പദ്ധതികള്‍. ഈ രണ്ടു പദ്ധതികളും ഈ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുകയും സ്വയം പര്യാപ്തമാക്കുകയും ആഗോള പ്രശസ്തിയിലേക്ക് നയിക്കുകയും ചെയ്യും.കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ പണിപൂര്‍ത്തീകരിച്ചിരിക്കുന്നത്. 3.5 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി പൈപ്പ്‌ലൈനിലൂടെ മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ ജെട്ടിയുമായി ബന്ധിപ്പിച്ച ഈ അത്യാധുനിക ടെര്‍മിനലിന് 1.2 എംഎംടിപിഎ ശേഷിയുണ്ട്. ദക്ഷിണേന്ത്യയുടെ എല്‍പിജി ആവശ്യകത നിറവേറ്റാന്‍ കഴിയുന്ന വിധത്തിലാണ് തന്ത്രപ്രധാന സ്ഥലമായ കൊച്ചിയില്‍ ഇതൊരുക്കിയിരിക്കുന്നത്. 15400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‍ റോഡ്, പൈപ്പ് ലൈന്‍ വഴികളിലൂടെയുള്ള എല്‍പിജി വിതരണം ഉറപ്പാക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും ബോട്ടിലിംഗ് പ്ലാന്റുകള്‍ക്കും ഇത് പ്രയോജനം ചെയ്യും. എല്‍പിജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടി രൂപയുടെ ചെലവ് കുറയ്ക്കാനും 18000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ഈ പുതിയ ടെര്‍മിനല്‍ സഹായകമാകും. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഈ പദ്ധതി 3.7 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രവര്‍ത്തന സജ്ജമായാല്‍ പ്രതിവര്‍ഷം 19800 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതിക്കു കഴിയും. 2047ല്‍ വികസിത ഭാരതമാകുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ക്ക് കൂടുതല്‍ കരുത്തേകാനും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുന്ന മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനും ഈ പദ്ധതികള്‍ വഴിയൊരുക്കും.കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാള്‍ (Sarbananda Sonowal), കേന്ദ്ര ഷിപ്പിങ് സെക്രട്ടറി ടി. കെ. രാമചന്ദ്രന്‍, കൊച്ചിന്‍ ഷിപ് യാര്‍ഡ് മേധാവി മധു എസ്.നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Business
സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7205 രൂപയും പവന് 600 രൂപ കൂടി 57640 രൂപയുമായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിനും വില വർധിച്ചു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5950 രൂപയായി. വെള്ളിവില സെഞ്ച്വറിയും പിന്നിട്ട് കുതിച്ചു. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 101 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്രതലത്തിലെ സംഘര്‍ഷ സാധ്യതകളും ഏറ്റുമുട്ടലുകളും സ്വര്‍ണവിപണിയെ ബാധിച്ചിട്ടുണ്ട്. സിറിയയും ഇസ്രയേല്‍- ഹമാസ് യുദ്ധവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശവും എല്ലാം കാരണമാണ്.
Business
മുളയരി കേക്കും കുക്കീസും, വ്യത്യസ്ത വിഭവങ്ങളുമായി വയനാട്ടിലെ കര്‍ഷക സംരംഭകര്‍
കൊച്ചി: ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധേയമായി വയനാടന്‍ കര്‍ഷക സംരംഭകര്‍. മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലെ കാര്‍ഷിക മേഖലയൊന്നാകെ പ്രതിസന്ധിയിലാണ്. പ്രതികൂല സാഹചര്യത്തെ മറികടന്ന് മുളയരി കേക്കും കുക്കീസുമായാണ് ഒരു കൂട്ടം സംരംഭകര്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റിലെത്തിയിരിക്കുന്നത്.
വയനാട് ദുരന്തഭൂമിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുളള തൃക്കൈപ്പറ്റ ഗ്രാമത്തില്‍ നിന്ന് ഏഴ് പേരുടെ കൂട്ടായ്മയാണ് ഇവിടെ എത്തിയിരിക്കുന്നത്. 50 ഓളം കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കുക്കീസും കേക്കും ഉണ്ടാക്കുന്നത്. ഇതിനാവശ്യമായ കാന്താരി, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ചക്ക, നാളികേരം എന്നിവ ഉപയോഗിച്ച് മൈദയോ രാസവസ്തുക്കളോ ചേര്‍ത്താക്കാതെ ഇവ ഉണ്ടാക്കിയെടുക്കുന്നതെന്ന് കാര്‍ഷിക കൂട്ടായ്മയായ ബാസ അഗ്രോ ഫുഡ് പ്രോഡക്ടിന്റെ ഭാരവാഹികള്‍ പറയുന്നു.
നൗബീസ് എന്ന ബ്രാന്‍ഡിലാണ് ഇവ വിപണിയിലിറക്കുന്നത്. നിലവില്‍ ഇവ ഓണ്‍ലൈനിലും ലഭ്യമാണ്. ഉടനെ തന്നെ ആമസോണ്‍ പോലുള്ളവയിലും ഇത് ലഭ്യമായി തുടങ്ങുമെന്ന് സംരഭകര്‍ പറയുന്നു. ഇതാദ്യമാണ് ഇവര്‍ മേളയില്‍ തങ്ങളുടെ ഉല്‍പ്പന്നവുമായി വരുന്നത്. 200 ഗ്രാം കുക്കീസിന് 100 രൂപയാണ് വില. പ്ലം കേക്കിന് 400 രൂപയും. വയനാട്ടിലെ ദുരന്തം നേരിട്ട് ബാധിച്ചില്ലെങ്കില്‍ കൂടി വിപണിയിലെ അവസ്ഥ പ്രതികൂലമാണ്. വിപണി സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഈ സംരഭകര്‍ക്കുള്ളത്. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്.
Business
മണപ്പുറം ഫൗണ്ടേഷന് ദേശീയ പുരസ്‌കാരം
കൊച്ചി: സുസ്ഥിര നൈപുണ്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മണപ്പുറം ഫൗണ്ടേഷന് എക്കോ ഫ്രണ്ട്‌ലി സ്‌കില്‍ ഡെവലപ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ കെ.എം. അഷ്‌റഫ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുള്‍പ്പെടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.
സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസമേഖലയില്‍ മണപ്പുറം ഫൗണ്ടേഷന്‍ പ്രതിവര്‍ഷം ആറ് കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. പാഠപുസ്തകങ്ങളിലെ അറിവുകളോടൊപ്പം വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന പഠനരീതികള്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് മണപ്പുറം ഫൗണ്ടേഷന്‍ മാനേജ്‌മെന്റ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള അറിവുകളാണ് നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടത്. തുടര്‍ന്നും വിദ്യാഭ്യാസമേഖലയില്‍ നടത്താനുദ്ദേശിക്കുന്ന നൈപുണ്യവികസന പദ്ധതികള്‍ക്ക് കരുത്തു പകരുന്നതാണ് ഈ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login