Ernakulam
കൊച്ചിന്‍ ഷിപ്‌യാര്‍ഡിൽ നാലായിരം കോടിയുടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.മുഖ്യമന്ത്രി, ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Ernakulam
സഹയാത്രികയോട് ട്രെയിനില്‍ മോശമായി പെരുമാറി; സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു
കൊച്ചി: സഹയാത്രികയോട് ട്രെയിനില്‍ വച്ച് മോശമായി പെരുമാറിയ പൊലീസ് സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു.പാലക്കാട് അഗളി സ്വദേശിയായ അബ്ദുല്‍ ഹക്കീമിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്ത് നിന്ന് പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
ട്രെയിൻ എറണാകുളത്തെത്തിയപ്പോള്‍ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയില്‍വേ പൊലീസിനെ അറിയിച്ചത്. പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണില്‍ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്എലത്തൂരിലെ ഇന്ധനചോർച്ച ഗുരുതര പ്രശ്നമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ
കോഴിക്കോട്: എലത്തൂരിലെ ഇന്ധനചോർച്ച ഗുരുതര പ്രശ്നമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ഡീസൽ ചോർച്ചയുടെ വ്യാപ്തി ചെറുതല്ലെന്നും ജലാശയങ്ങൾ മലിനമായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എച്ച്പിസിഎല്ലിലെ മെക്കാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപ്പെട്ടു. മലിനമായ പുഴകളും മറ്റും ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. മലിനമായ മണ്ണും വെള്ളവും ശുചീകരിക്കണം. മുംബൈയിൽനിന്ന് കെമിക്കൽ കൊണ്ടുവന്ന് ശുചീകരണം നടത്തുമെന്നും അദ്ദേഹം പറ ഞ്ഞു. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഡിപ്പോയ്ക്ക് സമീപമുള്ള ഓടയിലൂടെ ബുധനാഴ്‌ചയാണ് ഡീസൽ ഒഴുകിയെത്തിയത്. പ്രദേശവാസികൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രശ്‌നം പരിഹരിച്ചെ ന്ന് എച്ച്പിസിഎൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ധന ചോർച്ച ഉണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, കോർപറേഷനിലെ ആരോഗ്യ വിഭാഗം എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയിരുന്നു.
Ernakulam
ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച മാനദണ്ഡം ലംഘിച്ച സംഭവം, രൂക്ഷവിമര്‍ശനവുമായി; ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച മാനദണ്ഡം ലംഘിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് കോടതി പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തിയാണ് കോടതി മാനദണ്ഡം പുറപ്പെടുവിച്ചത്. എന്നാല്‍ ചിലര്‍ ഈഗോ വച്ചുപുലര്‍ത്തി നിയമലംഘനം നടത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സാമാന്യബുദ്ധി പോലുമില്ലേയെന്നും കോടതി ചോദിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള രീതിയില്‍ ഉത്സവം നടത്തിപ്പ് അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ഓണ്‍ലൈനായി ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.
സമാനമായ നിലപാടുകളാണ് ക്ഷേത്ര സമിതികള്‍ തുടരുന്നതെങ്കില്‍ ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി പിന്‍വലിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. മാനദണ്ഡം ലംഘിച്ചതില്‍ ദേവസ്വം ബോര്‍ഡ് സത്യവാംഗ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ആനകളുടെ എഴുന്നളളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസ്. ആനകൾ തമ്മിലുളള അകലം മൂന്നു മീറ്റർ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റർ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
Ernakulam
സ്റ്റാറായി നിര്‍മല കോളേജ് ; വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ പതിച്ച നക്ഷത്രം ശ്രദ്ധേയമാകുന്നു
മൂവാറ്റുപുഴ: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഭീമന്‍ സ്റ്റാറൊരുക്കി മൂവാറ്റുപുഴ നിര്‍മല കോളേജ്. 55 അടി നീളവും 30 അടി വീതിയുമുള്ള സ്റ്റാറാണ് കോളേജിന്റെ മെയിന്‍ ബ്ലോക്കില്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാറില്‍ കോളേജിലെ 3000 വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കോളേജിലെ മുഴുവന്‍ ജീവനക്കാരുടെയും ഫോട്ടോ പതിപ്പിച്ചതിലൂടെയാണ് സ്റ്റാര്‍ ശ്രദ്ധേയമാകുന്നത്. ഗ്രീന്‍ ക്യാമ്പസ് പദവി ലഭിച്ച കോളേജ് ആയതിനാല്‍ പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് സ്റ്റാറിന്റെ നിര്‍മാണം. ഏകദേശം ഒരു മാസം സമയം എടുത്താണ് സ്റ്റാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ‘നിര്‍മല സൂപ്പറാണ് വിദ്യാര്‍ഥികളെ സ്റ്റാറാക്കും’ എന്നതാണ് സ്റ്റാറിലൂടെ നല്‍കുന്ന ആശയം. നിര്‍മലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വലിയൊരു നക്ഷത്രം നിര്‍മിക്കുന്നത്. കോതമംഗലം രൂപതാ വികാരി ജനറാളും കോളേജ് മാനേജറുമായ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ സ്റ്റാറിന്റെ ഔദ്യോഗിക ലോഞ്ചിങ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന്‍ കെ കുര്യാക്കോസ്, കോളേജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ ഇമ്മാനുവല്‍ എ ജെ, ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ ജോസഫ്,ഡിന്ന ജോണ്‍സന്‍ എന്നിവര്‍ സ്റ്റാറിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കി.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login