Connect with us
inner ad

Featured

ഉമ്മൻ ചാണ്ടിയെ കുടുക്കാനുള്ള ഗൂഢാലോചനയിലെ ഒന്നാം പ്രതി പിണറായി വിജയന്നെന്ന് വി.ഡി. സതീശൻ

Avatar

Published

on

തിരുവനന്തപുരം: സോളാര് കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാനുള്ള ഗൂഢാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യേശുവിനെ ക്രൂശിക്കാൻ പടയാളികൾക്കും ആൾക്കൂട്ടത്തിന് വിട്ടുകൊടുത്ത ശേഷം പീലാത്തോസ് കൈകഴുകിക്കൊണ്ട് പറഞ്ഞത്, ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് ഒരു പങ്കുമില്ലെന്നാണ്. ഭരണകക്ഷി അംഗങ്ങൾ സംസാരിച്ചപ്പോഴും പീലാത്തോസിനെയാണ് ഓർമ്മ വന്നത്. ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയതവർ ഇപ്പോൾ നിയമസഭയിൽ വന്ന് പറയന്നത് അദ്ദേഹം നീതിമാനായിരുന്നെന്നും ആ നീതിമാന്റെ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്നുമാണെന്ന് അടിയന്തിര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസം​ഗത്തിൽ കുറ്റപ്പെടുത്തി.

2021-ലെ തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പരാതിക്കാരിയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങി ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട കേസന്വേഷണം സി.ബി.ഐക്ക് വിട്ടു. ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്ക് നേരെയാണ്. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയതും അടിയന്തിര പ്രമേയത്തിലൂടെ ഷാഫി പറമ്പിൽ നിയമസഭയിൽ ഉന്നയിച്ചതും. 2016-ൽ അധികാരത്തിൽ വന്ന് മൂന്നാമത്തെ ദിവസം മുഖ്യമന്ത്രി ഇടനിലക്കാരനായ ദല്ലാൾ നന്ദകുമാറിനൊപ്പം പരാതിക്കാരിയെ കണ്ടെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. നന്ദകുമാർ 50 ലക്ഷം രൂപ നൽകിയാണ് പരാതിക്കാരി ജയിലിൽ നിന്നെഴുതിയ കത്ത് വാങ്ങിയത്. ഈ കത്തിനെക്കുറിച്ച് പൊലീസ് സംഘങ്ങൾ മാറി മാറി അന്വേഷിച്ചിട്ടും ഒരാൾക്കെതിരെ പോലും തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് പരാതി എഴുതി വാങ്ങി സി.ബി.ഐക്ക് വിടാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്/ന്തര മന്ത്രിയായിരിക്കെ 33 കേസുകളെടുത്തു. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് കേസുകളൊക്കെ എടുത്തത്. പല കേസുകളിലും പരാതിക്കാരിയായ സ്ത്രീയെ ശിക്ഷിക്കുകയും ചെയ്തു. ജോപ്പനെ അറസ്റ്റ് ചെയ്തപ്പോൾ നിങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പോയി. പക്ഷെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ നൂറ് ദിവസം ജയിലിൽ കിടന്നപ്പോൾ ഞങ്ങൾ സെക്രട്ടേറിയറ്റ് വൃത്തികേടാക്കാൻ വന്നോ? ലൈഫ് മിഷൻ കേസിലും പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ പോയി. മുഖ്യമന്ത്രിയാണ് ലൈഫ് മിഷൻ ചെയർമാൻ. എ.ഐ ക്യാമറ, കെ ഫോൺ അഴിമതിയിലും ശിവശങ്കറിന് പങ്കുണ്ടെന്നും സതീശൻ.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Featured

സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല് 

Published

on

By

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. സെക്രട്ടേറിയറ്റിലെ സിപിഎം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനിലെ നേതാക്കന്‍മാര്‍ തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിലേക്ക് പോയത്. പ്രസിഡന്റിന്റെ വിഭാഗവും ജനറല്‍ സെക്രട്ടറി വിഭാഗവും തമ്മിലാണ് പോരടിച്ചത്. ഏതാനും മാസങ്ങളായി ഇരുവിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി ചീഫ് എഡിറ്ററായ മാഗസീനില്‍ എതിര്‍ വിഭാഗത്തിലെ ഭാരവാഹികളുടെ ഫോട്ടോ ചെറുതായതാണ് ഇന്നലെ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റം നടന്നത്. കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ ഫോട്ടോ മുഖ മാസികയായ സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ അപ്രധാനമായി കൊടുത്തതിനെ കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗം പത്രാധിപകരായ നിര്‍വ്വാഹക സമിതി അംഗത്തോട് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഹണി ആ സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യവും ശക്തമാണ്. എന്നാല്‍ ഇതിനോടെന്നും ഹണി അനുകൂലികള്‍ യോജിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ പക്ഷക്കാരനായ സെക്രട്ടറിയെ മര്‍ദ്ദിച്ചെന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ സംഘടന ഹാളില്‍ വച്ചായിരുന്നു വാക്കേറ്റം തുടങ്ങിയത്. ഇരുപക്ഷവും നടന്ന ചര്‍ച്ച അടിയിലേക്ക് കലാശിക്കുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സംഘടന ഹാളില്‍ അടി നടക്കുന്ന വിവരം അറിഞ്ഞ് ഹണി അനുകൂലിയായ സിപിഎം സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഹാളില്‍ എത്തിയപ്പോഴേക്കും വാക്കേറ്റം രൂക്ഷമായി. ഹാളില്‍ നിന്ന് ഇരുപക്ഷത്തേയും ഇറക്കിവിട്ടു. തുടര്‍ന്ന് ചേരിതിരിഞ്ഞ് സെക്രട്ടേറിയറ്റ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ തര്‍ക്കങ്ങളുമുണ്ടായി. ജീവനക്കാരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ ഇവരുടെ ചേരിതിരിഞ്ഞുള്ള അടി ചര്‍ച്ചയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജൂണ്‍ മാസമാണ് സംഘടനയുടെ വാര്‍ഷിക യോഗം. തെരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള അടി സിപിഎം ഗൗരവമായി എടുത്തിരിക്കുകയാണ്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പുതിയ ആളുകള്‍ സംഘടനയെ നയിക്കാന്‍ വരട്ടെയെന്ന നിലപാടാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടേത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

on

തിരുവനന്തപുരം: ‌ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നി‍ർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

കേരളത്തിൽ ആംആദ്മി പിന്തുണ യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആംആദ്മി പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഇന്‍ഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ് ആംആദ്മി പാര്‍ട്ടി.

Continue Reading

Featured